ഭക്ഷണത്തിൽ വിഷം കലർന്നത് കണ്ടെത്താൻ അദ്വൈതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും

കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ മഹേഷിന്റെ മകൻ അദ്വൈതിന്റെ (നാലര) മരണം വിഷം കലർന്ന ഭക്ഷണം കഴിച്ചതിനെത്തുടർന്നാണോയെന്ന് കണ്ടെത്തുന്നതിന് മൃതദേഹം ഇന്ന് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. വ്യാഴാഴ്ച രാത്രി മുതൽ ഛർദ്ദി അനുഭവപ്പെട്ട കുട്ടി ഇന്നലെ രാവിലെ കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിൽ മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് തട്ടുകടയിൽ നിന്നും വാങ്ങിയ ബിരിയാണി അദ്വൈതുൾപ്പെടെ കഴിച്ചിരുന്നു.

ബിരിയാണി കഴിച്ചതിനു ശേഷമായിരുന്നു അദ്വൈതിന് ഛർദ്ദി അനുഭവപ്പെട്ടത്. ബിരിയാണിയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.  പോസ്റ്റ്മോർട്ടം കഴിയുന്നതോടെ മരണകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അദ്വൈതിന്റെ മാതാവ് വർഷയ്ക്കും ഛർദ്ദിയുണ്ടായി. വർഷയുടെ ഒന്നരവയസ്സുള്ള കുട്ടി നിസാനും, അനുജത്തി ദൃശ്യയും 19 പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരത്തോടുകൂടി പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അദ്വൈതിന്റെ ആകസ്മിക മരണം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി.

LatestDaily

Read Previous

ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Read Next

ഐഎൻഎൽ ശാഖാ സിക്രട്ടറിക്ക് കുത്തേറ്റു