ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്: മടിക്കൈ മുണ്ടോട്ട് നന്ദപുരത്ത് ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച ,സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെ ടുത്തു. ഇന്നലെ സന്ധ്യയ്ക്ക് 7 മണിക്കാണ് നന്ദപുരം ഇറക്കത്തിൽ ഓട്ടോ മറിഞ്ഞത്. കാലിച്ചാനടുക്കം വേങ്ങാച്ചേരിയിലെ അപ്പോളോ ബാസ്റ്റിനാണ് 48, ഇന്നലെ സന്ധ്യയ്ക്ക് നന്ദപുരത്ത് നിയന്ത്രണം വിട്ടുമറിഞ്ഞ ഓട്ടോയ്ക്കടിയിൽപ്പെട്ട് മരിച്ചത്. കാഞ്ഞങ്ങാട് നിന്നും കാലിച്ചാനടുക്കത്തേയ്ക്ക് പോകുകയായിരുന്ന ഗുഡ്സ് ഓട്ടോ മുണ്ടോട്ട് നന്ദപുരം ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഓട്ടോയ്ക്കകത്തുണ്ടായിരുന്ന കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ രതീഷിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.  പരേതൻ കാലിച്ചാനടുക്കം തായക്കുന്നിലെ ബാസ്റ്റിന്റെയും, മോനിഷയുടെയും മകനാണ്. ഭാര്യ: ജിൻസി. സഹോദരങ്ങൾ: ചാർലി, ബൈജു, സിബി, മോളി, ബിന്ദു, ലൈസ, ക്രിസ്റ്റി.

LatestDaily

Read Previous

ഖമറുദ്ദീന് മഞ്ചേശ്വരം സീറ്റ് ലഭിക്കില്ല

Read Next

ഭക്ഷണത്തിൽ വിഷം കലർന്നത് കണ്ടെത്താൻ അദ്വൈതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും