കാഞ്ഞങ്ങാട്: കെപിസിസി വൈസ് പ്രസിഡണ്ടായി അഡ്വ. സി. കെ. ശ്രീധരനെ ഏഐസിസി പ്രസിഡണ്ട് സോണിയാഗാന്ധി നിയോഗിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവും സംസ്ഥാനത്തെ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകനുമായ സി. കെ. ശ്രീധരൻ കാഞ്ഞങ്ങാട് നഗരസഭയുടെ പ്രഥമ ഉപാധ്യക്ഷനും മുൻ ഡിസിസി പ്രസിഡണ്ടുമാണ്.
പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കോൺഗ്രസ്സിലെത്തിയ സി. കെ. ശ്രീധരൻ വ്യക്തിബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന പൊതു പ്രവർത്തകനും കാഞ്ഞങ്ങാടിന്റെ പൊതു സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള നേതാവുമാണ്. കെ. മാധവൻ ഫൗണ്ടേഷൻ വൈസ് ചെയർമാനും ടി. കെ. ഫൗണ്ടേഷൻ ചെയർമാനുമായ സി. കെ. ശ്രീധരൻ പ്രമുഖ സഹകാരിയും മികച്ച പ്രഭാഷകനും പരിഭാഷകനുമാണ്.