നൗഷീറയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാഞ്ഞങ്ങാട്:  അമ്പലത്തറ പാറപ്പള്ളിയിലെ റസാഖിന്റെ ഭാര്യ നൗഷീറ 25, കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്ന് രാവിലെ പരിയാരം മെഡിക്കൽ  കോളേജിൽ  നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണം കെട്ടിത്തൂങ്ങിയതാണെന്ന്  വ്യക്തമായത്.

ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം സ്വന്തം നാടായ പാണത്തൂരിലെത്തിച്ച് പാണത്തൂർ ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും. മരണം കെട്ടിത്തൂങ്ങിയാണെന്ന് വ്യക്തമായെങ്കിലും, നൗഷീറയുടെ മരണത്തിലെ ദുരൂഹതയ്ക്ക് പരിഹാരമായിട്ടില്ല.  ആത്മഹത്യയാണെങ്കിൽ, യാത്ര കഴിഞ്ഞ് ഭർതൃഗൃഹത്തിലെത്തിയ ഉടൻ യുവതി എന്തിന് ജീവനൊടുക്കിയെന്ന ചോദ്യം അവശേഷിക്കുകയാണ്.

നൗഷീറയുടെ രണ്ട് പിഞ്ചുമക്കളും  പാണത്തൂരിലെ വീട്ടുകാർക്കൊപ്പമാണി പ്പോഴുള്ളത്. അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയപൊയിൽ പരിയാരത്തെത്തി പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടറിൽ നിന്നും മൊഴി രേഖപ്പെടുത്തി.

Read Previous

കൗമാരപ്രായക്കാർ മയക്കുമരുന്ന് മാഫിയയുടെ ഇരകൾ

Read Next

അഡ്വ. സി. കെ. ശ്രീധരൻ കെപിസിസി വൈസ് പ്രസിഡണ്ട്