ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കാമുകിയെ എലിവിഷം കഴിക്കാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ കാമുകനെതിരെ പോലീസ് കേസ്സ്. കുമ്പള ശാന്തിപ്പള്ളം ബത്രമ്പാടി ഹൗസിലെ കമലാക്ഷന്റെ മകൻ ആതിരയാണ് 19, പരാതിക്കാരി. ജനുവരി 29-നാണ് ആതിരയെ എലിവിഷം അകത്തു ചെന്ന് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബദിയടുക്ക നീർച്ചാലിലെ ചേതൻരാജും ആതിരയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെൺകുട്ടി പ്രണയത്തിൽ നിന്നും പിൻമാറി. ഇതേതുടർന്ന് ജനുവരി 29-ന് ചേതൻരാജ് ആതിര ജോലി ചെയ്യുന്ന കാസർകോട് പഴയ ബസ്്സ്റ്റാന്റിലെ ഓൺലൈൻ സെന്ററിലെത്തി ഭീഷണിപ്പെടുത്തുകയും എലിവിഷം നൽകി കഴിക്കാൻ നിർബ്ബന്ധിക്കുകയായിരുന്നുെവന്നാണ് പരാതി.
തുടർന്ന് കെഎസ്ആർടിസി ബസ്്സ്റ്റാന്റിൽ നിർത്തിയിട്ട ബസ്സിൽ ബസ്സിൽ കയറി ചേതൻരാജ് കൊടുത്ത എലിവിഷം കഴിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് കൊടുത്ത മൊഴി. പെൺകുട്ടിയുടെ മൊഴി പ്രകാരം ചേതൻരാജിനെതിരെ ഐപിസി 328, 506 വകുപ്പുകൾ പ്രകാരമാണ് കാസർകോട് പോലീസ് കേസ്സെടുത്തത്.