പത്തുകോടി ചെലവിൽ നിർമ്മിച്ച ചന്തേര- ഒളവറ റോഡിൽ വിജിലൻസ് അന്വേഷണം

കാഞ്ഞങ്ങാട്: പത്തുകോടി രൂപ ചെലവിൽ നിർമ്മിച്ച ചന്തേര- ഒളവറ റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം. 10 കിലോമീറ്റർ ദൈർഘ്യമുള്ള ചന്തേര ഒളവറ റോഡ് നിർമ്മാണത്തിലാണ് അഴിമതി ആരോപണമുയർന്നത്. രണ്ടുവർഷം മുമ്പ് പൂർത്തിയായ റോഡ് മൂന്ന് വർഷം വരെ സംരക്ഷിക്കേണ്ടത് റോഡ് നിർമ്മിച്ച കരാറുകാരനാണ്.

റോഡിൽ മണ്ണിട്ട് ഉയരം വർദ്ധിപ്പിക്കേണ്ട ഭാഗം ഉയരാത്തത് മൂലം ഗതാഗതം ക്ലേശകരമാണെന്നും, ഒരുകോടി മുതൽമുടക്കിൽ നിർമ്മിച്ച ഓട നിർമ്മാണം അശാസ്ത്രീയമായ രീതിയിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി അയച്ചത്. റോഡിന്റെ വശങ്ങളിൽ നടത്തിയ നിർമ്മാണ പ്രവൃത്തിയിൽ അപാകത ചൂണ്ടിക്കാട്ടിയിരുന്നു.

കാസർകോട് വിജിലൻസ് സിഐ, സിബി തോമസിന്റെ നേതൃത്വത്തിലാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. അന്വേഷണത്തിൽ നാട്ടുകാരുടെ പരാതിയിൽ കാര്യമുണ്ടെന്ന് വ്യക്തമായി. സിമന്റും കല്ലുമിളകി റോഡും വശങ്ങളിലും തകർച്ചയുള്ളതായി വിജിലൻസ് കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിയായ കരാറുകാരനാണ് 10 കോടി രൂപയ്ക്ക് റോഡ് നിർമ്മാണവും പുറമെ ഒരു കോടി രൂപയ്ക്ക് ഓട നിർമ്മാണവും ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

LatestDaily

Read Previous

സി.എച്ച്. സെന്റർ ഉദ്ഘാടനം ലീഗ് വേദിയിൽ ഹൈദരലി തങ്ങൾ നിർവ്വഹിക്കും

Read Next

ഷാർജയിൽ 83 കോടി തട്ടിയെടുത്ത തൃക്കരിപ്പൂർ സ്വദേശിക്കെതിരെ കേസ്