ദുസ്വഭാവികളെ സംയുക്ത ജമാഅത്ത് നേതൃസ്ഥാനത്ത് നിന്നൊഴിവാക്കണം

പലിശ ഇടപാടും ചൂതാട്ടം നടത്തുന്നവരും സംയുക്ത ജമാഅത്തിൽ വേണ്ടെന്നാവശ്യപ്പെട്ട് യുവാക്കളുടെ കൂട്ടായ്മ ഖാസി മുത്തുക്കോയ തങ്ങൾക്ക് കത്ത് നൽകി
 
കാഞ്ഞങ്ങാട്: ശൃംഗാര ശബ്ദരേഖ വിവാദ പശ്ചാത്തലത്തിൽ, ദുർനടപ്പുകാരെയും സ്ഥാനമോഹികളെയും സംയുക്ത മുസ്്ലീം ജമാഅത്ത് നേതൃസ്ഥാനങ്ങളിൽ നിന്നൊഴിവാക്കണമെന്ന് യുവാക്കളുടെ കൂട്ടായ്മയായ സ്ട്രേയ്റ്റ് വേ കാഞ്ഞങ്ങാട് ഗ്രൂപ്പ് ആവശ്യപ്പെട്ടു.

പലിശ ഇടപാടുകാരും ചൂതാട്ടക്കാരും വ്യക്തി ജീവിതത്തിൽ വിശുദ്ധിയില്ലാത്തവരും നേതൃസ്ഥാനങ്ങൾക്കായി കടുംപിടുത്തം നടത്തുന്ന ഉപജാപക സംഘങ്ങളെയും സംയുക്ത ജമാഅത്തിൽ വേണ്ടെന്ന് വെക്കണമെന്ന് ഖാസി സയ്യിദ് ജിഫ്്രി മുത്തുക്കോയ തങ്ങൾക്ക് നൽകിയ കത്തിൽ യുവാക്കളുടെ കൂട്ടായ്മ ആവശ്യമുന്നയിച്ചു.

ഇതര മതവിഭാഗങ്ങളുടെപോലും പ്രശംസ പിടിച്ച് പറ്റിയ കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് അര നൂറ്റാണ്ട് കാലമായി സമുദായത്തിന്റെ ഉന്നമനത്തിനായി ഒരുപാട് നൻമകൾ ചെയ്തിട്ടുണ്ട്.  എന്നാൽ മഹത്തായ പ്രസ്ഥാനത്തിന്റെ സ്ഥാനങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്നവർ മുസ്്ലീം സമൂഹത്തിന് വലിയ നാണക്കേടാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

സ്ഥാനമാനങ്ങൾ സ്ഥിരമായി ചിലർ കയ്യടക്കിവെക്കുന്നത് തടയാൻ തുടർച്ചയായി രണ്ട് തവണ ഭാരവാഹികളായവരെ മൂന്നാംതവണ ഭാരവാഹിത്വത്തിൽ വരുന്നത് അയോഗ്യതയായി കണക്കാക്കണമെന്നും, ഇതിനായി സംയുക്ത ജമാഅത്തിന്റെ നിയമാവലി ഭേദഗതി ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അംഗ ജമാഅത്തുകളിൽ പ്രാദേശികമായി കൂടുതൽ കുടുംബങ്ങളുടെ പ്രാതിനിധ്യമുള്ളവർക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്ന ആവശ്യവും പരിഗണിക്കപ്പെടേണ്ടതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

LatestDaily

Read Previous

അമ്മയും കുഞ്ഞും ആശുപത്രി പുതിയകോട്ടയുടെ നഷ്ടപ്രതാപം വീണ്ടെടുക്കും

Read Next

ബ്ലേഡിൽ കുതിർന്ന 2 പവൻ സ്വർണ്ണം സിപിഎം പാർട്ടിക്ക് നാണക്കേട്