ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് രൂക്ഷമായിരിക്കെ കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള ഊട്ടി – കൊടൈക്കനാൽ വിനോദയാത്ര. കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലുള്ള വിവിധ കുടുംബശ്രീ യൂണിറ്റിൽ നിന്നുമുള്ള സ്ത്രീകളാണ് കാഞ്ഞങ്ങാട്ട് നിന്നും വിനോദയാത്ര പോയത്. 45 ആളുകൾക്ക് ഇരിപ്പിട സൗകര്യമുള്ള ടൂറിസ്റ്റ് ബസ്സിലാണ് കുടുംബശ്രീ അംഗങ്ങൾ വിനോദയാത്ര പോയത്.
കാഞ്ഞങ്ങാട് നഗരസഭയുടെയോ കുടുംബശ്രീ ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ്, സ്ത്രീകൾ വിനോദയാത്രയ്ക്ക് പോയത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിനോദയാത്രയല്ല ഇതെന്നും, അംഗങ്ങൾ സ്വമേധയാ പണംമുടക്കി വിനോദയാത്ര പോകുകയായിരുന്നുവെന്ന് കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥൻ ലേറ്റസ്റ്റിനോട് പറഞ്ഞു.
22 സ്ത്രീകൾ യാത്രാ സംഘത്തിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വിനോദയാത്രാ സംഘത്തിൽ കോവിഡ് ബാധിച്ച വീടിനടുത്തുള്ള സ്ത്രീകളുമുണ്ടായിരുന്നു. കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായിരിക്കെയാണ് കുടുംബശ്രീ അംഗങ്ങൾ ഉല്ലാസ യാത്രയ്ക്ക് പോയത്. കുടുംബശ്രീ വിനോദയാത്ര സംഘത്തിനൊപ്പം കാഞ്ഞങ്ങാട്ട് നിന്നുമുള്ള ഒരു ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു.