ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലൈവ് വിഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി
കാഞ്ഞങ്ങാട്: ഒരു സംഘമാളുകളുടെ കയ്യേറ്റ ശ്രമത്തിനിടെ കാസർകോട്ട് ദേളി സ്വദേശി റഫീഖ് മരണപ്പെട്ടതിന്റെ ചുവട് പിടിച്ച് സോഷ്യൽ മീഡിയ വഴി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യുവാവിന്റെ പേരിൽ പോലീസ് കേസെടുത്തു. മേൽപ്പറമ്പ് കൂവത്തൊട്ടിയിലെ പി.കെ. മുഹമ്മദ് ഷാക്കെതിരെയാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്.
കീഴൂർ സ്വദേശിയായ കെ.എസ്. സാലി മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിലാണ് മുഹമ്മദ് ഷായെ പ്രതി ചേർത്ത് പോലീസ് കേസെടുത്തത്. റഫീഖിന്റെ മരണം ഉത്തരേന്ത്യൻ മോഡൽ സംഘ പരിവാർ ആക്രമണത്തെ തുടർന്ന് സംഭവിച്ചതാണെന്നും, കൊലപാതകത്തിന് പോലീസിന്റെ സഹായം ലഭിച്ചുവെന്ന തരത്തിലുള്ള വിഡിയോ ലൈവ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി. ഒരു സംഘമാളുകളുടെ കയ്യേറ്റത്തിനിരയായെങ്കിലും റഫീഖ് മരണപ്പെട്ടത് ഹൃദയാഘാതത്തെതുടർന്നാണെന്ന് പോസ്റ്റ്മോർട്ടിൽ വ്യക്തമായിരുന്നു. റഫീഖ് മരണപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു പ്രതി, ഫേസ്ബുക്കിലൂടെ വിഡിയോ പ്രചരിപ്പിച്ചത്.