കാർ തടഞ്ഞു നിർത്തി 15 ലക്ഷം രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : മംഗളൂരുവിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ കാർ യാത്രക്കാരെ തടഞ്ഞ് 15 ലക്ഷം രൂപ കവർച്ച നടത്തിയ രണ്ടംഗ സംഘം അറസ്റ്റിൽ. വിദ്യാനഗറിൽ താമസിക്കുന്ന അബ്ദുൾ നാസർ, കാസർകോട് കൊട്ടേക്കാർ അബ്ദുൾറഹ്മാൻ എന്നിവരെയാണ് കാസർകോട് ഡിവൈഎസ്പി, ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഡിസംബർ 12 ന് പുലർച്ചെ 5.30 ന് തലപ്പാടിക്ക് സമീപം കാർ തടഞ്ഞാണ് പ്രതികൾ പണം കവർന്നത്.

മംഗ്ളൂരു സ്വദേശി മഹേഷ് പട്ടേലിനെയും സുഹൃത്തിനെയുമാണ് പ്രതികൾ കൊള്ളയടിച്ചത്. തലപ്പാടി ടോൾ ഗേറ്റിന് രണ്ട് കിലോമീറ്റർ അകലെ ഗോവിന്ദ് പൈ കോളേജിന് സമീപം കാറിൽ വന്ന അഞ്ചംഗ സംഘം മഹേഷ് പട്ടേലിലെയും സുഹൃത്തിനെയും കാറിൽ കയറ്റികൊണ്ടു പോയി കുരുഡപ്പദവെന്ന സ്ഥലത്തെത്തിച്ച് പണം കവർന്നതായാണ് പരാതി.

Read Previous

കാഞ്ഞങ്ങാട് – കാണിയൂർ പാത: ആശങ്ക വേണ്ടെന്ന് മന്ത്രി ഇ .ചന്ദ്രശേഖരൻ കർണ്ണാടകയിലും ഇടപെടും

Read Next

സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പ്രതികളെ പിടികൂടാനായില്ല