ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: അഗ്നിരക്ഷാ സേനാംഗം പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു.പയ്യന്നൂരിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസിലെ സേനാ ഗം വെള്ളൂർ ജെന്റ്സ് ക്ലബ്ബിന് സമീപം താമസിക്കുന്ന കാങ്കോൽക്കാരന് ശ്രീജിത്താണ് 34, മരണപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയ ശ്രീജിത്തിനെ റോഡരികിൽ അബോധാവസ്ഥയില്‍ വീണു കിടക്കുന്നത് കണ്ട് വഴിയാത്രക്കാര്‍ ഉടനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുമാസം മുമ്പാണ് ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞത്.
കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലെ അഗ്നിരക്ഷാ നിലയത്തിലേക്ക് രണ്ടുവര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന് സ്ഥലംമാറ്റം കിട്ടിയത്. സ്കൂബാകിറ്റുപയോഗിച്ചുള്ള വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനത്തിൽ പ്രാവീണ്യം നേടിയ ഇദ്ദേഹം മറ്റു സേനാംഗങ്ങളുടെ പരിശീലകനുമായിരുന്നു. കുഞ്ഞിമംഗലം മുച്ചിലോട്ട് ക്ഷേത്ര സ്ഥാനികൻകുഞ്ഞമ്പു- അന്തിത്തിരിയൻ_തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ചഞ്ചിത (പട്ടുവം).സഹോദരങ്ങള്‍: ശ്രീലത,ശ്രീലേഖ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.