ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രണ്ടാം വിവാഹം ആദ്യവിവാഹത്തിലെ താലിമാല ചാർത്തി
കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും യുവാവിനെയും കോടതി ജയിലിലടച്ചു. കുറ്റിക്കോൽ നെല്ലിത്താവ് സ്വദേശിനി രേഷ്മ 30, കാമുകൻ വട്ടപ്പാറ സ്വദേശിയായ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ഉണ്ണികൃഷ്ണനെയുമാണ് 35, കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജയിലിലടച്ചത്. രേഷ്മയെ കണ്ണൂർ വനിതാ ജയിലിലും, ഉണ്ണികൃഷ്ണനെ കാഞ്ഞങ്ങാട്ടെ കാസർകോട് ജില്ലാ ജയിലിലുമാണ് റിമാന്റ് ചെയ്തത്.
ഒന്നരവയസ്സും ഏഴു വയസ്സും പ്രായമുള്ള മക്കളെ വീട്ടിൽ ഉപേക്ഷിച്ചതിനും, കുട്ടികളെ ഉപേക്ഷിക്കാൻ പ്രേരണ നൽകിയ കുറ്റം ചുമത്തിയുമാണ് രേഷ്മയെയും ഉണ്ണികൃഷ്ണനെയും ബേഡകം പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കർണ്ണാടക ബണ്ട്്വാളിലെ ഹോട്ടൽ മുറിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കോവിഡ് കാലത്ത് ഡ്രൈവറുടെ ജോലിയില്ലാതായതോടെ ഉണ്ണികൃഷ്ണൻ രേഷ്മയുടെ വീടിനടുത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിൽ താമസിച്ചിരുന്നു. ഇതിനിടയിൽ രേഷ്മയുടെ വീടിന്റെ മുറ്റം സിമന്റിടാൻ ഉണ്ണികൃഷ്ണൻ ജോലിക്കെത്തി. പിന്നീട് രേഷ്മയുടെ ഭർത്താവുമായി സൗഹൃദത്തിലായ ശേഷം ഇടയ്ക്കിടെ വീട്ടിലെത്തിയപ്പോൾ, ഇരുവരും മൊബൈൽ ഫോൺനമ്പർ കൈമാറുകയായിരുന്നു.
മക്കളെ മുറിയിൽ നിന്നും പുറത്താക്കിയ രേഷ്മ പിന്നീട് ഉണ്ണികൃഷ്ണനുമായി ഫോണിലൂടെ ചാറ്റിംഗ് പതിവാക്കി. ഇരുവരുമായുള്ള ബന്ധത്തെ കുറിച്ച് രേഷ്മയുടെ വീട്ടുകാർക്ക് സൂചന ലഭിച്ചതോടെയാണ് കമിതാക്കൾ കഴിഞ്ഞ ബുധനാഴ്ച വീടുവിട്ടത്. വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞ് അനുജന്റെ കാറും ഷർട്ടും മുണ്ടും രണ്ടായിരം രൂപയുമായാണ് ഉണ്ണികൃഷ്ണൻ പോയത്. കാർ ബണ്ട്്വാളിലെ ഹോട്ടലിന് സമീപം പോലീസ് കണ്ടെത്തി. മാവുങ്കാൽ ക്ഷേത്രത്തിൽ രേഷ്മയെ വിവാഹം കഴിക്കാൻ ഉണ്ണികൃഷ്ണൻ ഉപയോഗിച്ചത്, രേഷ്മയ്ക്ക് ആദ്യഭർത്താവ് നൽകിയ താലിമാലയായിരുന്നു. ആദ്യഭർത്താവ് ചാർത്തിയ മാലയൂരി ഉണ്ണികൃഷ്ണൻ രേഷ്മയുടെ കഴുത്തിൽ വീണ്ടും ചാർത്തി. പിന്നീടാണ് ഇരുവരും ബണ്ട്്വാൾ ഹോട്ടൽ മുറിയിലേക്ക് പോയത്. കുട്ടികളെ പോലീസ് പിതാവിന്റെ സംരക്ഷണയിലേക്ക് ഏൽപ്പിച്ചു.