നഗരമധ്യത്തിൽ ഗുണ്ടാ വിളയാട്ടം, യുവാവിനെ അടിച്ചു വീഴ്ത്തി പണവും ഫോണും കവർന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗര മധ്യത്തിൽ പോലീസിന്റെ മൂക്കിന് താഴെ ഗുണ്ടകളുടെ വിളയാട്ടം.  ക്രിമിനലുകളുടെയും കഞ്ചാവ്, മദ്യ,മാഫിയകളുടെയും വിഹാര കേന്ദ്രമായി മാറുകയാണ് പ്രധാന വ്യാപാര കേന്ദ്രമായ നയാ ബസാറും കാഞ്ഞങ്ങാടും, കോട്ടച്ചേരിയുമടക്കമുള്ള പ്രദേശങ്ങൾ . നയാ ബസാറിൽ രാത്രി യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം 18000 രൂപയും മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തു.

കിഴക്കുംകര സ്വദേശി വിനോദിന് 40, നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെ നയാബസാറിൽ ആക്രമണമുണ്ടായത്. നയാബസാറിൽ നിന്നും ബസ് സ്റ്റാന്റ് ഭാഗത്തേക്ക് നടന്നു വരികയായിരുന്ന വിനോദിനെ റിയാസ്, റയിസുൾപ്പെടെയുള്ള 12 അംഗ സംഘം പിടികൂടി മർദ്ദിച്ചവശനാക്കിയ ശേഷം പണവും സെൽഫോണും തട്ടിയെടുക്കുകയായിരുന്നു. കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റ വിനോദിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടച്ചേരി കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷൻ റോഡ് ക്രിമിനൽ പിടിച്ചു പറി, കഞ്ചാവ് സംഘങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് നാളുകളായെങ്കിലും പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. കോവിഡ് പശ്ചാത്തലത്തിലേക്ക് പോലീസിന്റെ ശ്രദ്ധ തിരിഞ്ഞതോട് കൂടിയാണ് നഗരം സാമൂഹ്യദ്രോഹികൾ കയ്യടക്കിയത്.

Read Previous

മടിക്കൈ ബ്ലേഡ്: ആധാരമുടമകളെ പോലീസ് വിളിപ്പിച്ചു

Read Next

ഹണിട്രാപ്പ് പ്രതിയുടെ നേതൃത്വത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മടിക്കേരി ഹോട്ടൽ മുറിയിൽ മർദ്ദിച്ചു