ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: കഴുത്തറുക്കുന്ന ബ്ലേഡിടപാടുകാരൻ മടിക്കൈ കണ്ടംകുട്ടിച്ചാലിലെ കടവത്ത് സുനിൽകുമാറിന്റെ വീടുകളിൽ നിന്നും പോലീസ് പിടിച്ചെടുത്ത ആധാരമുൾപ്പെടെയുള്ള രേഖകളുടെ അവകാശികൾ നേരിട്ട് ഹാജരാവാൻ പോലീസ് നിർദ്ദേശിച്ചു. പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സുനിൽകുമാറിൽ നിന്നും പണം പലിശയ്ക്ക് വാങ്ങി ഈടായി നൽകിയ നിരവധി പേരുടെ വിലപിടിപ്പുള്ള ആധാരങ്ങൾ പോലീസ് കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തിൽ രേഖകളുടെ ഉടമകൾക്ക് പോലീസിൽ നിന്നും യാഥാർത്ഥ്യം നിന്നും മറച്ചുവെക്കാനാവില്ല. ആധാരമുൾപ്പെടെയുള്ള രേഖകൾ സുനിൽകുമാറിന് ഈട് നൽകിയവർ ഭീഷണിക്ക് വഴങ്ങി മൊഴി മാറ്റിയാൽ, ബ്ലേഡിടപാടിൽ നിന്നും പണം കടം വാങ്ങിയവരും കേസ്സിൽ ഉൾപ്പെടും. കേസ്സിന് വിരുദ്ധമായി വ്യാജ മൊഴി നൽകുന്നവരുടെ ആധാരമുൾപ്പെടെയുള്ള രേഖകൾ കോടതിയിൽ ഹാജരാക്കി കോടതിക്ക് റിപ്പോർട്ട് നൽകാനാണ് പോലീസ് നീക്കം.
ജാമ്യമില്ലാ വകുപ്പ് പ്രകാരം സുനിൽ കടവത്തിനെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തിട്ടുണ്ടെങ്കിലും, പ്രതി സുനിൽകുമാറിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സുനിൽ ഒളിവിലാണ്. 7 ലക്ഷം രൂപ ബ്ലേഡിന് വാങ്ങി 20 ലക്ഷം രൂപ തിരിച്ചടച്ചിട്ടും, വീണ്ടും 13 ലക്ഷം രൂപ പലിശ ആവശ്യപ്പെട്ട് സുനിൽകുമാർ ഭീഷണിപ്പെടുത്തിയ നീലേശ്വരം കോട്ടപ്പുറത്തെ നിസാമുദ്ദീന്റെ ഭാര്യ സമീറ നൽകിയ പരാതിയിലാണ് നീലേശ്വരം പോലീസ് കേസ്സെടുത്തത്. സുനിൽകുമാറിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ പോലീസിലെത്താൻ സാധ്യതയുണ്ട്.