കാഞ്ഞങ്ങാട്: പ്രണയം നടിച്ച് പത്തൊമ്പതുകാരി ബിരുദവിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചഇരുപത്തിയൊന്നുകാരനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. മേൽപ്പറമ്പ് സ്വദേശി നിസാനെതിരെയാണ് പോലീസ് കേസെടുത്തത്. മേൽപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. യുവാവും വിദ്യാർത്ഥിനിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാക്കു നൽകി 2020 ഫെബ്രുവരി മാസത്തിലും, നവംബർ മാസത്തിലും പെൺകുട്ടിയുടെ വീട്ടിൽ വെച്ചും വഴിയരികിലും പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് വിദ്യാർത്ഥിനി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. നിസാൻ വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതിനെത്തുടർന്ന് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. യുവാവ് ഒളിവിലാണ്.