ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പടന്ന: ഖത്തറിൽ നടന്ന കച്ചവട ഇടപാടിലെ സാമ്പത്തിക തർക്കത്തെ തുടർന്ന് തൃക്കരിപ്പൂർ നീലമ്പം സ്വദേശിയുടെ കാർ കത്തിച്ചതായി പരാതി. നീലമ്പത്തെ ടി. നിസ്സാമുദ്ദീന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 60 എൻ. 5656 നമ്പർ ഹോണ്ട സിറ്റി കാറാണ് ഇന്നലെ പുലർച്ചെ തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പടന്ന ഗവൺമെന്റ് സ്കൂളിന് സമീപം കോട്ടന്താറിൽ ഭാര്യാ ഗൃഹത്തിൽ നിർത്തിയിട്ടിരുന്ന കാറാണ് തീവെച്ച് നശിപ്പിച്ചത്.
സംഭവത്തിന് പിന്നിൽ ബന്ധുവും, മാണിക്കോത്ത് സ്വദേശിയുമായ ബിസിനസ്സ് പങ്കാളിയാണെന്നാണ് നിസ്സാമുദ്ദീൻ ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയെ തുടർന്ന് ചന്തേര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.
ഖത്തറിൽ കാർ അനുബന്ധ ഉപകരണങ്ങളുടെ കച്ചവടം നടത്തുന്ന നിസ്സാമുദ്ദീനും മാണിക്കോത്ത് സ്വദേശിയായ അബ്ദുൾ റൗഫും തമ്മിലുള്ള ഇടപാടിൽ റൗഫ് 60 ലക്ഷം രൂപ നിസ്സാമുദ്ദീന് കൊടുക്കാനുണ്ട്. ഈ വിഷയത്തിൽ 2 മാസം മുമ്പ് ഇദ്ദേഹം ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ റൗഫ് ഏർപ്പെടുത്തിയ തലശ്ശേരി പൊയിലൂരിലെ സുഹൈൽ കാറിന് തീവെച്ചതായി സംശയിക്കുന്നുവെന്നാണ് ജമാലുദ്ദീൻ പറയുന്നത്. കാർ കത്തി നശിച്ചതിൽ 3 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.