ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ വാർത്തകൾ പ്രചരിപ്പിച്ചതിന് കാസർകോട് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതി ഒളിവിൽ. കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക്ക് കേരള എന്ന ഓൺലൈൻ മാധ്യമമാണ് മതസ്പർധ വളർത്തുന്ന വാർത്ത പ്രചരിപ്പിച്ചത്. ജനുവരി 23-ന് ഉച്ചയ്ക്ക് കാസർകോട് കിംസ് ആശുപത്രി പരിസരത്ത് ചെമ്മനാട് ദേളിയിലെ സി.എച്ച്. മുഹമ്മദ് റഫീഖ് 48, കുഴഞ്ഞുവീണ് മരിച്ചതിനെച്ചൊല്ലിയാണ് പബ്ലിക്ക് കേരള ഓൺലൈൻ വാർത്താ ചാനൽ മതസ്പർധയുണ്ടാക്കുന്ന വാർത്ത പുറത്തുവിട്ടത്.
മുഹമ്മദ് റഫീഖിനെ സംഘപരിവാർ പ്രവർത്തകർ അടിച്ചു കൊന്നെന്നായിരുന്നു വാർത്ത. ആശുപത്രിയിലെത്തിയ സ്ത്രീയെ ശല്യം ചെയ്തതിന്റെ പേരിൽ മുഹമ്മദ് റഫീഖിനെ ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാതെപബ്ലിക്ക് കേരള ചാനൽ സംഭവത്തെ വളച്ചൊടിച്ച് സംഘപരിവാർ പ്രവർത്തകർ നടത്തിയ ആൾക്കൂട്ട കൊലയായി വ്യാഖ്യാനിച്ച് വാർത്ത പുറത്തുവിടുകയാണുണ്ടായയത്.
ഈ വിഷയത്തിൽ മധൂർ ഉളിയത്തടുക്ക നാഷണൽ നഗറിലെ കെ. നൗഫലിന്റെ പരാതിയിൽ പബ്ലിക്ക് കേരള ചാനലിന്റെ ഉടമ ഖാദർ കരിപ്പോടിക്കെതിരെയാണ് കാസർകോട് പോലീസ് ഐപിസി 153 ഏ വകുപ്പ് പ്രകാരം കേസ്സെടുത്തത്. കേസ്സ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഖാദർ കരിപ്പോടി ഒളിവിൽപ്പോയി. പബ്ലിക്ക് കേരള ഓൺലൈൻ വാർത്താചാനലിന്റെ ഓഫീസിൽ നിന്നും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മതസ്പർധയുണ്ടാക്കുന്ന തരത്തിൽ വാർത്ത പുറത്തുവിട്ടതിന് ഖാദർ കരിപ്പോടിക്കെതിരെ നേരത്തെയും പരാതിയുണ്ടായിരുന്നു. പോലീസിനെ ആക്രമിച്ചതടക്കമുള്ള കേസ്സുകളിൽ പ്രതിയായ യുവാവിനെതിരെ നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. കോഴിക്കോട് സ്വദേശിനിയായ യുവതിയുമായി നടത്തിയ വാട്സ് ആപ്പ് ഫോൺ വിളി വഴി വിവാദത്തിൽപ്പെട്ടയാളാണ് ഖാദർ കരിപ്പോടി. യുവതിയുമായി നടത്തിയ നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.