ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ആധുനിക നിലയിൽ പണി കഴിപ്പിച്ച വിശാലമായ ബസ്്സ്റ്റാന്റിനെ നോക്കുകുത്തിയാക്കി ബസ്സുകളിൽ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ബസ്്സ്റ്റാന്റിന് മുൻവശം റോഡിൽ. അലാമിപ്പള്ളിയിൽ പണികഴിപ്പിച്ച കാഞ്ഞങ്ങാട് നഗരസഭാ ബസ്്സ്റ്റാന്റിനാണ് ഈ ദുർഗതി. ബസ്്സ്റ്റാന്റിന് തൊട്ടുമുമ്പിലെ കെഎസ്ടിപി റോഡിലാണിപ്പോഴും ബസ്സുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുന്നത്. യാത്രക്കാരെ ഇറക്കുന്നതും ഇവിടെത്തന്നെ.
ഇതുമൂലം അലാമിപ്പള്ളിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സാധാരണ നിലയിൽ വൈകീട്ടും രാവിലെയും വലിയ തിരക്കാണ് റോഡിൽ. ഇതിനിടയിൽ അലാമിപ്പള്ളി റോഡിൽ യാത്രക്കാരെ കയറ്റുന്നതിനായി മിനുറ്റുകളോളം ബസ്സുകൾ നിർത്തിയിടുന്നത് മൂലം ഗതാഗതക്കുരുക്ക് മൂർദ്ധന്യാവസ്ഥയിലെത്തുകയാണ്. അലാമിപ്പള്ളിയിലെ ദുർഗതി മൂലം ഗതാഗതകുരുക്കനുഭവപ്പെടുന്നത് കൊവ്വൽപ്പള്ളി മുതൽ പുതിയകോട്ട വരെ കുടുങ്ങിയ വാഹനയാത്രക്കാർക്കാണ്. അലാമിപ്പള്ളിയിൽ പലപ്പോഴായി വലിയ ഗതാഗതകുരുക്കനുഭവപ്പെടുന്നുണ്ട്. ഇവിടെ ട്രാഫിക് ഡ്യൂട്ടിയിൽ പോലീസുമില്ല.
പുതിയ സ്റ്റാന്റിന്റെ ഉദ്ഘാടനത്തിന് മുമ്പ് ബസ്സ് കാത്തിരിപ്പു കേന്ദ്രമുണ്ടായിരുന്ന അലാമിപ്പള്ളി മസ്ജിദിന് സമീപത്ത് പൊരിവെയിലേറ്റ് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. സ്വകാര്യ ബസ്സുകൾക്കൊപ്പം കെഎസ്ആർടിസി ബസ്സുകൾക്കും അലാമിപ്പള്ളി പുതിയ ബസ്്സ്റ്റാന്റിൽ കയറുന്നതിൽ താൽപ്പര്യമില്ല. സർവ്വീസില്ലാത്തപ്പോൾ കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾക്ക് പാർക്കിംഗിന് മാത്രമുള്ള കേന്ദ്രമാകുകയാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച അലാമിപ്പള്ളി പുതിയ ബസ്്സ്റ്റാന്റ്.