ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയുമായി സെൽഫോണിൽ ശൃംഗാര സംഭാഷണം നടത്തിയതിന്റെ പേരിൽ സംയുക്ത മുസ്്ലീം ജമാഅത്ത് ജനറൽ സിക്രട്ടറി സ്ഥാനം നഷ്ടമായ ബശീർ വെള്ളിക്കോത്തിനെയും, ശൃംഗാര ശബ്ദരേഖ പുറത്ത് വിട്ടതായി ആരോപിക്കപ്പെട്ട സംയുക്ത മുസ്്ലീം ജമാഅത്ത് മുൻ വൈസ് പ്രസിഡന്റ് ഏ.ഹമീദ് ഹാജിയെയും ഇനി ലീഗ് പരിപാടികളിൽ പങ്കെടുപ്പിക്കില്ല.
കഴിഞ്ഞ ദിവസം ചേർന്ന അജാനൂർ ഗ്രാമ പഞ്ചായത്ത് മുസ്്ലീം ലീഗ് നേതൃയോഗമാണ് ഇരുവരെയും ലീഗ് പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പഞ്ചായത്ത് ലീഗ് ജനറൽ സിക്രട്ടറി ഹമീദ് ചേരക്കാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് ലീഗ് ഭാരവാഹികളും നേതാക്കളും പോഷക ഘടകങ്ങളുടെ ഭാരവാഹികളും പങ്കെടുത്തു.
ലീഗിനെ വിവാദച്ചുഴിയിലാക്കിയ ബശീർ വെള്ളിക്കോത്തിനെയും ഹമീദ് ഹാജിയേയും അവർ ബന്ധപ്പെടുന്ന മുസ്്ലീം സംഘടനകളിൽ നിന്ന് ഒഴിവാക്കണമെന്ന് മുസ്്ലീം ലീഗിന്റെ നാട്ടിലും, ഗൾഫ് രാജ്യങ്ങളിലുമുള്ള വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആവശ്യങ്ങൾ ഉയർന്നു വന്നിരുന്നു. മുസ്്ലീം ലീഗ് പ്രവർത്തകരല്ലാത്ത മറ്റ് മുസ്്ലീം സംഘടനകളുടെ പ്രാതിനിധ്യമുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇരു നേതാക്കളെയും സ്ഥാനങ്ങളിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഈ സാഹചര്യത്തിലാണ് വിവാദത്തിൽപ്പെട്ട ഇരു നേതാക്കളും പ്രതിനിധീകരിക്കുന്ന അജാനൂർ ഗ്രാമ പഞ്ചായത്ത് മുസ്്ലീം ലീഗ് നേതൃ യോഗം ചേർന്ന് ഇരുവരെയും ലീഗിന്റെയോ പോഷക ഘടകങ്ങളുടെയോ യോഗത്തിൽ മേലിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പഞ്ചായത്തിൽ നിന്നുള്ള മണ്ഡലം ലീഗ് നേതാക്കളും പ്രവാസി ലീഗ് നേതാക്കളും ഉൾപ്പെടെ വിവിധ ഘടകങ്ങളിലുള്ളവർ യോഗത്തിൽ സംബന്ധിച്ചു.