ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പെരിങ്ങോം: തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം പെരിങ്ങോം പോലീസ് നടത്തിയ റെയ്ഡിൽ രണ്ട് നാടൻ തോക്കുകൾ പിടികൂടി. പെരിങ്ങോം കൊരങ്ങാട്ടെ പന്തൽ പണിക്കാരൻപുതിയ പുരയിൽ ജോമി ജോയിയുടെ കിടപ്പുമുറിയിൽ നിന്നും ഒളിപ്പിച്ചു വെച്ച നിലയിലാണ് നാടൻ തോക്കും ഒരു തിരയും പിടികൂടിയത്. മാത്തിൽ ചൂരൽ ഒയോളത്തെ ചെങ്കൽ പണിക്കാരൻ എം. പ്രശാന്തിന്റെ വീടിന്റെ പശുതൊഴുത്തിൽ നിന്നുമാണ് നാടൻ തോക്ക് പിടികൂടിയത്.
തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ലൈസൻസ് ഉള്ള തോക്കുകൾ അതാത് സ്റ്റേഷനിൽ ഉടമകൾ സറണ്ടർ ചെയ്തിരുന്നു. വന്യമൃഗവേട്ടയും മറ്റു സാമൂഹ്യ വിരുദ്ധ പ്രവൃത്തികളും വർധിച്ചതോടെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാറിന്റെ നിർദ്ദേശപ്രകാരം പെരിങ്ങോം ഇൻസ്പെക്ടർ എം.ഇ.രാജഗോപാൽ, എസ്.ഐ. കെ.ജി.രാജു. പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് കക്കറ , സി പി ഒ, ടി.കെ.ഗിരീഷ്കുമാർ എന്നിവരടങ്ങിയ സംഘം പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ റെയ്ഡ് നടത്തിയത്.
30,000 രൂപ മുതൽ 50,000 രൂപ വരെ വില കൊടുത്താണ് കള്ള തോക്കുകൾ രഹസ്യമായി വിൽപ്പന നടത്തുന്നത്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടർന്നു ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.