ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: കോവിഡ്- 19 രോഗാണുക്കൾ ഇല്ലെന്ന് ഉറപ്പിക്കാനുള്ള അംഗീകൃത ആർടിപിസിആർ പരിശോധനയ്ക്ക് കാസർകോട് ജില്ലയിൽ സ്വാകാര്യ മേഖലയിൽ കാഞ്ഞങ്ങാട് കെ.ഡിസി ലബോറട്ടറി മാത്രം. ജില്ലയിൽ നിരവധി സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധന നടത്തുന്നതായി ബോർഡ് പ്രദർശിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്രവം ശേഖരിച്ചു വരുന്നുണ്ട്. ആന്റിജൻ ടെസ്റ്റും, ആർടിപിസിആർ ടെസ്റ്റും രണ്ടും രണ്ടാണ്. വിദേശ യാത്രകൾക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാണ്.
ശേഖരിക്കുന്ന സ്രവം കോഴിക്കോട്ടും കൊച്ചിയിലുമുള്ള മറ്റു ആർടിപിസിആർ കേന്ദ്രങ്ങളിലേക്ക് കൊറിയർ വഴി അയച്ചു കൊടുക്കുകയും 24 മണിക്കൂറിനകം ഫലം നൽകി ചിലർ ഫീസ് ഈടാക്കി വരികയുമാണ് ചെയ്യുന്നത്. ആർടിപിസിആർ പരിശോധനയ്ക്ക് ശേഖരിക്കുന്ന സ്രവം മൈനസ് 4 ഡിഗ്രി ഊഷ്മാവിൽ ശീതീകരിച്ച് സൂക്ഷിച്ചാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കാഞ്ഞങ്ങാട്ട് ശേഖരിക്കുന്ന ഒരാളുടെ സ്രവം കൊച്ചിയിലെത്തിക്കണമെങ്കിൽ ചുരുങ്ങിയത് 8 മണിക്കൂർ വേണം. ഈ 8 മണിക്കൂർ സ്രവം മൈനസ് 4 ഡിഗ്രി ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്രവ പരിശോധനാഫലം ഒരിക്കലും കൃത്യമായി ലഭിക്കാനിടയില്ല.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) അംഗീകാരമുള്ള ഏക ലബോറട്ടറിയാണ് കാഞ്ഞങ്ങാട്ടെ, കാഞ്ഞങ്ങാട് ഡയഗ്നോസ്റ്റിക് സെന്റർ എന്ന കെ.ഡിസി ലബോറട്ടറി. 1500 രൂപയായിരുന്നു ആർടിപിസിആർ സ്രവ പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കെങ്കിലും, ഈ നിരക്കിനെതിരെ ഏതാനും അംഗീകൃത ലബോറട്ടികൾ ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തതിനെത്തുടർന്ന് കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ആർടിപിസിആർ ടെസ്റ്റിന് 2100 രൂപ ഈടാക്കാൻ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.