ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എഴുത്തുകാരനും പ്രഭാഷകനും, സംഘാടകനും, ഹയർസെക്കണ്ടറി അധ്യാപകനുമായ വൽസൻ പിലിക്കോട് സിപിഐയോട് വിട ചൊല്ലി. സിപിഐ നിയന്ത്രണത്തിലുള്ള ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയനിൽ കഴിഞ്ഞ 16 വർഷമായി സജീവാംഗമായ വത്സൻ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശേഷം അധ്യാപക സംഘടനയുമായി അകന്നു കഴിയുകയാണ്.
സ്കൂൾ യുവജനോത്സവത്തിന്റെ സ്വീകരണ കമ്മിയിൽ ഏകെഎസ്ടിയു സംഘടനയ്ക്ക് നേരിടേണ്ടി വന്ന കടുത്ത അവഗണനയിൽ മനം നൊന്ത് സംഘടനയുമായി സമദൂരം പാലിച്ച വൽസൻ പിന്നീടിതുവരെ, നീണ്ട 16 വർഷം ജില്ലാകമ്മിറ്റി അംഗം വരെ ആയ അധ്യാപക സംഘടനയുമായി അകന്നു നിൽക്കുകയായിരുന്നു.
സംഘടനയുമായുള്ള വൽസന്റെ സമദൂരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഏകെഎസ്ടിയു നാളിതുവരെ തുനിഞ്ഞതുമില്ല. ചെറുവത്തൂർ കുട്ടമത്ത് ഹയർസെക്കന്ററി സ്കൂളിലെ സോഷ്യോളജി അധ്യാപകനാണ് വൽസൻ പിലിക്കോട്. സിപിഐയുടെ സാംസ്കാരിക സംഘടനയായ യുവ കലാസാഹിതിയുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായിരുന്ന വൽസൻ അധ്യാപക സംഘടനയിൽ അംഗത്വം പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.