ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജപുരം: ഒടയംചാൽ – ഇടത്തോട് മെക്കാഡം റോഡിന് വേണ്ടി കോടോം- ബേളൂർ പഞ്ചായത്ത് സ്ഥലം വിട്ടു നൽകും. പഞ്ചായത്ത് സ്ഥലം കൈയ്യേറിയുള്ള റോഡ് നിർമ്മാണത്തെ പഞ്ചായത്തധികൃതർ തടഞ്ഞതിനെതുടർന്ന് ഒടയംചാൽ ടൗണിനോട് ചേർന്നുള്ള റോഡ് നിർമ്മാണപ്രവർത്തികൾ തടസ്സപ്പെട്ടിരുന്നു. 21 കോടി രൂപ ചെലവിട്ടാണ് 8 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നത്. ഒടയംചാൽ ടൗണിൽ നിർമ്മാണം നടന്നുവരുന്ന കോടോം- ബേളൂർ പഞ്ചായത്തിന്റെ ബസ്്സ്റ്റാന്റ് കം-ഷോപ്പിംഗ് കോപ്ലക്സിന്റെ സ്ഥലം റോഡ് വികസനത്തിന് വേണ്ടി കൈയ്യറിയതോടെയായിരുന്നു തർക്കമുടലെടുത്തത്.
സർവ്വെയറെയെത്തിച്ച് തർക്ക സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിൽ പഞ്ചായത്തിന്റെ അഞ്ച് സെന്റിലേറെ സ്ഥലം പൊതുമരാമത്ത് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കൈയ്യേറിയിട്ടുള്ളതായി കണ്ടെത്തി. 10 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നതെങ്കിലും ഇടത്തോട് റോഡ് ആരംഭിക്കുന്ന ഒടയംചാൽ ടൗണിൽ ബസ്്സ്റ്റാന്റ് സ്ഥലത്തോട് ചേർന്ന് റോഡിന് 13 മീറ്റർ വീതി ആവശ്യമായി വന്നതിനാലാണ് പഞ്ചായത്ത് സ്ഥലം കൂടി ആവശ്യമായി വന്നത്. ബസ്്സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിന് പൊന്നും വില കൊടുത്ത് പഞ്ചായത്ത് വാങ്ങിയ സ്ഥലമാണിത്.
എന്നാൽ റോഡ് വികസനത്തിന് പഞ്ചായത്ത് ഉടക്കു വെക്കുകയാണെന്ന ആരോപണമുയർന്നതോടെ സിപിഎം ഭരിക്കുന്ന കോടോം- ബൈളൂർ പഞ്ചായത്ത് ഭരണസമിതി പ്രതിസന്ധിയിലായി. പ്രശ്നം ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ കോടോം- ബേളൂർ ഭരണസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്ഥലം റോഡിന് വേണ്ടി വിട്ടു നൽകാൻ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.