ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മകളുടെ ചികിത്സാർത്ഥം കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടു. അമ്പലത്തറ കുണ്ടടുക്കത്തെ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഹമീദാണ് 42, മരണപ്പെട്ടത്. കുവൈറ്റിലായിരുന്ന ഹമീദ് എട്ട് വയസ്സുള്ള മകൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സാർത്ഥം അടുത്തിടെ നാട്ടിലെത്തിയതായിരുന്നു. മകൾക്ക് രോഗം ഭേദമായതിനിടെ ഹമീദിന് മഞ്ഞപ്പിത്തം പിടിപെട്ടു.
കോഴിക്കോട് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പീന്നീട് നാട്ടിലേക്ക് കൊണ്ടുവന്ന് വീട്ടിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രോഗം മൂർച്ഛിച്ച് കണ്ണൂരിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ യാത്രാ മധ്യേ മരണപ്പെടുകയായിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതാണ് മരണകാരണം. കുണ്ടടുക്കത്തെ പഴയ വീട് പൊളിച്ച് പുതിയ വീടിന്റെ നിർമ്മാണം നടക്കുകയായിരുന്നു. വീടുപണി പൂർത്തിയാക്കാനാവാതെയാണ് ഹമീദ് മടങ്ങിയത്. മാതാവ്: ആയിഷ. ഭാര്യ: റഷീദ. മക്കൾ: റുബൈദ, റിബാ ഫാത്തിമ, ഹാജറ മെഹറിൻ. സഹോദരങ്ങൾ: ജമീൽ കുവൈറ്റ്, അജ്്മിയ, മുബീന.