ബശീറിനെതിരെ പ്രതിഷേധം കടുത്തു സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി പദം സ്വയം ഒഴിയണം

കാഞ്ഞങ്ങാട്: യുവഭർതൃമതിയുമായി ശൃംഗാര ഫോൺ സംഭാഷണത്തിലേർപ്പെട്ട മുസ്്ലീം ലീഗ് പ്രാദേശിക നേതാവ് കാഞ്ഞങ്ങാട്ടെ ബശീർ വെള്ളിക്കോത്തിനെതിരെ നാട്ടിലും, പ്രവാസ ലോകത്തും, ഇസ്്ലാം മത വിശ്വാസികളിലും, ഇതര ജനങ്ങളിലും, പ്രതിഷേധം കടുത്തു. ബശീർ സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി പദവി സ്വയം രാജിവെച്ച് ഒഴിയണമെന്ന ആവശ്യം ഏറ്റവും ശക്തമായി ഉയർന്നിട്ടുള്ളത് പ്രവാസ ലോകത്ത് നിന്നാണ്.

ബശീറും ഉദുമ മാങ്ങട് യുവ ഭർതൃമതിയും തമ്മിലുള്ള അങ്ങേയറ്റം പരിഹാസ്യമായ ഫോൺ ശബ്ദരേഖയുടെ ഭാഗങ്ങൾ ഇന്നലെ ലേറ്റസ്റ്റ് പുറത്തു വിട്ടിരുന്നു.
ഇതിന് പുറമെ ബശീറും യുവതിയും തമ്മിലുള്ള നാണം കെടുത്തുന്നതും ലൈംഗികാസക്തി നിറഞ്ഞതുമായ സംഭാഷണങ്ങളുടെ ശബ്ദരേഖ നാട്ടിലാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20 വർഷക്കാലം തുടർച്ചയായി ബശീർ കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്തിന്റെ ജനറൽ സിക്രട്ടറിയാണ്.

അന്തരിച്ച ചിത്താരിയിലെ പ്രവാസി വ്യാപാരി മെട്രോ മുഹമ്മട് ഹാജി കാൽ നൂറ്റാണ്ടുകാലം സംയുക്ത മുസ്്ലീം ജമാഅത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ച കാലഘട്ടങ്ങളിൽ ഏറിയ വർഷങ്ങളിലും ബശീർ വെള്ളിക്കോത്ത് ജനറൽ സിക്രട്ടറിയായിരുന്നു. 2018 ഒടുവിലാണ് മാങ്ങാട് യുവ ഭർതൃമതിയെ ബശീർ യാദൃശ്ചികമായി ഒരു കാർ യാത്രയിൽ പരിചയപ്പെട്ടത്. അന്നു തൊട്ട് യുവതിയുമായി അടുത്ത രഹസ്യബന്ധം തുടർന്നുവരുന്ന ബശീർ ഈ യുവതിയെ തനിച്ച് കോഴിക്കോട്ടെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച സംഭവത്തിന്റെ ശബ്ദരേഖ 2018-ൽ നാട്ടിലെത്തിയത് ദുബായിൽ നിന്നാണ്.

അന്ന് ഈ ശൃംഗാര ശബ്ദരേഖയുടെ ചുരുക്കം ചില ഭാഗങ്ങൾ മാത്രമാണ് ഈ ശബ്ദരേഖ മുഴുവനായും കൈയ്യിലുള്ളവർ പുറത്തു വിട്ടത്. 2019-ൽ ഈ ലൈംഗിക ശൃംഗാരം നാട്ടിൽ പടർന്നുവെങ്കിലും സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി പദത്തിൽ നിന്ന് ബശീറിനെ മാറ്റി നിർത്താൻ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി തുനിഞ്ഞിരുന്നില്ല. ഒരർത്ഥത്തിൽ ബശീറിനെ അന്ന് മെട്രോ മുഹമ്മദ് ഹാജി സംരക്ഷിക്കുകയായിരുന്നു.

ഗൾഫിൽ ഈ ശൃംഗാര ശബ്ദരേഖയുടെ ഒറിജിനൽ പതിപ്പ് സൂക്ഷിച്ചിരുന്ന കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം യുവാവിൽ നിന്ന് ഒറിജിനൽ ഓഡിയോ ക്ലിപ്പിംഗ്സ് പണം നൽകി വാങ്ങാൻ മുഹമ്മദ് ഹാജി അദ്ദേഹത്തിന്റെ വിശ്വസ്തരായ രണ്ടു പേരെ ഗൾഫിലേക്കയച്ചിരുന്നുവെങ്കിലും, ബശീറിന്റെ ഈ ശൃംഗാര ശബ്ദരേഖയുടെ ഒറിജിനൽ സ്വന്തം കൈയ്യിൽ സൂക്ഷിച്ച ആൾ ഒരു പകർപ്പ് കൈമാറുകയും സാമ്പത്തികം കൈപ്പറ്റുകയും ചെയ്തിരുന്നു. ശബ്ദരേഖയുടെ പകർപ്പാണ് അന്ന് മെട്രോമുഹമ്മദ് ഹാജിയുടെ കൈകളിലെത്തിയതെന്ന് ഇപ്പോൾ ഈ ശൃംഗാര ശബ്ദരേഖ വീണ്ടും പുറത്തു വന്നതോടെ ഉറപ്പായിക്കഴിഞ്ഞു. ബശീർ സംയുക്ത ജമാ അത്ത് സിക്രട്ടറി പദം രാജിവെച്ചില്ലെങ്കിൽ വിഷയത്തിൽ കാഞ്ഞങ്ങാട് ഖാസി ജിഫ്്റി മുത്തുക്കോയ ഇടപെടണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ്: സൈനുൽ ആബിദിന്റെ ജാമ്യാപേക്ഷ കോടതിയിൽ ഖമറുദ്ദീന് 15 കേസ്സുകളിൽ കൂടി ജാമ്യം

Read Next

ഫാഷൻ ഗോൾഡ് സൈനുൽ ആബിദിന് ജാമ്യം; ഖമറുദ്ദീനെ ആറ് കേസ്സുകളിൽകൂടി ഇന്ന് റിമാന്റ് ചെയ്തു