സ്വർണ്ണപ്പാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരും

കാഞ്ഞങ്ങാട്: എത്രകാലം പഴകി ദ്രവിച്ചാലും, സ്വർണ്ണപ്പാത്രം കൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരുമെന്നതിനുള്ള തെളിവാണ് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി ബശീർ വെള്ളിക്കോത്തിന്റെ ശൃംഗാര ഫോൺ ശബ്ദരേഖയുടെ പൂർണ്ണരൂപം ഇപ്പോൾ പുറത്തുവന്ന സംഭവം തെളിയിക്കുന്നത്. 2018 – ഒടുവിലാണ് ബശീർ വെള്ളിക്കോത്ത് യുവ ഭർതൃമതിയുമായുള്ള രഹസ്യബന്ധം സ്ഥാപിച്ചതും, ഈ യുവതിയുമായി സെൽഫോണിൽ നിരന്തരം ലൈംഗിക ശൃംഗാരത്തിൽ ഏർപ്പെട്ടതും.

2019-ൽ പ്രവാസ ലോകത്ത് നിന്നാണ് ഈ ശൃംഗാര ശബ്ദരേഖയുടെ ചെറിയൊരു ഭാഗം ലേറ്റസ്റ്റ് പത്രാധിപരുടെ സെൽഫോണിലും ഷെയർ ചെയ്തുകിട്ടിയത്. ശൃംഗാര ക്ലിപ്പിംഗ്സ് നാട്ടിൽ പടർന്നപ്പോൾ, ബശീർ കോഴിക്കോട്ടെ ഹോട്ടൽ മുറിയിലേക്ക് അടിച്ചുപൊളിക്കാൻ ക്ഷണിച്ച യുവ ഭർതൃമതി യുവതിയുടെ അകന്ന ബന്ധത്തിൽപ്പെട്ട പാറപ്പള്ളി സ്വദേശി യുവാവിനോപ്പം ലേറ്റസ്റ്റ് പത്രമാപ്പീസിൽ എത്തുകയും, ബശീർ തന്നെ കോഴിക്കോട്ടെ ഹോട്ടലിലേക്ക് വിളിച്ച ശബ്ദരേഖ സത്യമാണെന്ന് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന് മുന്നിൽ സ്വയം വെളിപ്പെടുത്തുകയും, തനിക്ക് പറയാനുള്ള കാര്യങ്ങൾ പത്രത്തിലെഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുവതിയോട് അന്ന് ബശീറിനെതിരെ ഈ വിഷയത്തിൽ പോലീസിൽ പരാതിപ്പെടണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് യുവതി അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി, കെ. ദാമോദരന് പരാതി അയക്കുകയും ചെയ്തിരുന്നു. സംഭവം ഒരുവിധം കെട്ടടങ്ങിയപ്പോൾ, 2020 ആദ്യം ബശീർ വെള്ളിക്കോത്ത്, 2019-ൽ ഈ ശൃംഗാരഫോൺ സംഭാഷണം പുറത്തുവിട്ട ലേറ്റസ്റ്റ് വാർത്തയ്ക്കെതിരെ ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഒരു സിവിൽ അന്യായം ഫയൽ ചെയ്തിരുന്നു.

ഈ അന്യായം മുൻസിഫ് കോടതി വിചാരണയ്ക്കെടുത്തപ്പോൾ, ബശീറിനെതിരെ പോലീസിൽ നൽകിയ പരാതിയും യുവഭർതൃമതി ലേറ്റസ്റ്റ് പത്രാധിപരെ ഫോണിൽ വിളിച്ച് ബശീറിന്റെ പീഡനം കണ്ണീരോടെ സംസാരിച്ചതിനുള്ള ശബ്ദരേഖയുടെ സീഡിയും, യുവതി ലേറ്റസ്റ്റിൽ വന്ന് രണ്ട് തവണ പത്രാധിപരെ കണ്ട് സങ്കടം പറഞ്ഞതിനുള്ള തെളിവുകളും, പത്രമാപ്പീസിൽ വന്നതിനുള്ള തെളിവായി യഥാർത്ഥ സാക്ഷികളും, മുൻസിഫ് കോടതിയിൽ ഹാജരായി തെളിവുകൾ നൽകിയിട്ടും, ഈ കേസ്സിൽ ലേറ്റസ്റ്റിന്റെ ഭാഗത്ത് തെളിവുകളില്ലെന്ന് കാണിച്ച് കോടതി അന്യായക്കാരനായ ബശീറിന് ലേറ്റസ്റ്റ് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിൻമേൽ ലേറ്റസ്റ്റ് ഫയൽ ചെയ്ത അപ്പീൽ ഹൊസ്ദുർഗ്ഗ് സബ്കോടതിയിൽ വിചാരണ കാത്തു കഴിയുകയാണ്.

ഇപ്പോൾ നീണ്ട 2 വർഷങ്ങൾക്ക് ശേഷം, ബശീറും യുവതിയും തമ്മിലുള്ള ശൃംഗാര ശബ്ദരേഖയുടെ മുഴുവൻ ക്ലിപ്പിംഗ്സുകളും സത്യത്തിന്റെ വിജയമായി അപ്രതീക്ഷിതമെന്നോണം നാട്ടിലാകെ പടർന്നു പിടിച്ചിരിക്കുകയാണ്. മുൻസിഫ് കോടതിയിൽ കേസ്സ് വിചാരണ വേളയിൽ പരാതിക്കാരിയായ യുവഭർതൃമതിയെ സാക്ഷിയായി കോടതിയിലെത്തിക്കാൻ ലേറ്റസ്റ്റിന് വേണ്ടി കോടതി സമൻസയച്ചിരുന്നു. ഈ സമൻസുമായി ഒരാൾ യുവഭർതൃമതിയുടെ മാങ്ങാട്ടെ വീട്ടിലെത്തിയപ്പോൾ, വീടുപൂട്ടി യുവതിയെ മറ്റൊരു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. യുവതി ബശീറിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നൽകിയിരുന്ന പരാതി ലേറ്റസ്റ്റിന് വേണ്ടി മുൻസിഫ് കോടതി വിളിപ്പിച്ചിരുന്നു.

യുവതി സ്വന്തം കൈപ്പടയിലിട്ട കൈയ്യൊപ്പും, പുറമെ ചുണ്ടൊപ്പും ഈ പരാതിയിൽ പതിച്ചിരുന്നിട്ടും, പരാതി യുവതിയുടേതല്ലെന്ന എതിർ അഭിഭാഷകന്റെ വാദം മുൻസിഫ് കോടതി അംഗീകരിച്ചാണ് ബശീറിന് ലേറ്റസ്റ്റ് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൊസ്ദുർഗ്ഗ് മുൻസിഫ് 2019 നവംബറിൽ ഉത്തരവിട്ടത്. മുൻസിഫ് കോടതി ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടുള്ള ലേറ്റസ്റ്റിന്റെ അപ്പീൽ ഹൊസ്ദുർഗ്ഗ് സബ്കോടതിയിൽ വിചാരണ കാത്തു കഴിയുമ്പോഴാണ് ബശീറിന്റെ ശൃംഗാര ശബ്ദരേഖയുടെ മുഴുവൻ തെളിവുകളും ഇപ്പോൾ അതിനാടകീയമായി പുറത്തു വന്നത്.

LatestDaily

Read Previous

പതിനാലുകാരി വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ 21 കാരൻ അറസ്റ്റിൽ

Read Next

ശുദ്ധീകരിച്ച കുടിവെള്ളത്തിൽ അണുക്കൾ; നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃകോടതി വിധി