മുട്ടക്കോഴി ബിസിനസ്സിൽ ജില്ലയിൽ നിന്നും കോടികൾ തട്ടി; പ്രതി മൈസൂർ ജയിലിൽ

കാഞ്ഞങ്ങാട് : മുട്ടക്കോഴി ബിസിനസ്സിന്റെ മറവിൽ കാഞ്ഞങ്ങാട്, കാസർകോട്, അമ്പലത്തറ ഭാഗങ്ങളിൽ നിന്നുമുൾപ്പടെ കേരളം‑കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്തു. ഐഎൻടിയുസി കാസർകോട് ജില്ലാ സിക്രട്ടറി കിഴക്കുംകരയിലെ പി. വി. ബാലകൃഷ്ണന് മുട്ടക്കോഴി ബിസിനസ്സിൽ നഷ്ടപ്പെട്ടത് 128000 രൂപയാണ് അമ്പലത്തറയിലെ ദിവ്യക്കും 25, മുട്ടക്കോഴി ബിസിനസ്സിൽ മുടക്കിയ 128000 രൂപ നഷ്ടപ്പെട്ടു. ബാലകൃഷ്ണൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം. പി. വിനോദിന് പരാതി നൽകി.

ദിവ്യ നൽകിയ പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. 2 വർഷം മുമ്പാണ് ദിവ്യയും ബാലകൃഷ്ണനും കോഴി ബിസിനസ്സിൽ പണം മുടക്കിയത്. നെയ്യാറ്റിൻകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമേഗ 3–6 പോൾട്രി എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ പ്രമോദുമായുണ്ടാക്കിയ കരാർ പ്രകാരം ഒന്നര വർഷം കഴിയുമ്പോൾ, ആദ്യം നൽകിയ മുട്ടക്കോഴികളെ മാറ്റി വീണ്ടും 100 മുട്ടക്കോഴികൾ നൽകേണ്ടതാണ്.  10 വർഷത്തിനിടെ ഓരോ ഒന്നര വർഷം കഴിയുമ്പോഴും മുട്ടക്കോഴികൾ മാറ്റി നൽകുമെന്നാണ് കമ്പനി നൽകിയ വാഗ്ദാനം.

ആദ്യത്തെ ഒന്നര വർഷം കഴിഞ്ഞിട്ടും കോഴികളെ മാറ്റി നൽകാത്തതിനെ തുടർന്ന് ബാലകൃഷ്ണനും ദിവ്യയും കമ്പനി ഓഫീസിലേക്ക് വിളിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രമോദടക്കമുള്ളവർ കേരളത്തിലും കർണ്ണാടകയിലുമായി കോഴി വ്യാപാരത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്തിട്ടുള്ളതായും സമാന കേസിൽ പ്രമോദ് മൈസൂർ ജയിലിലാണെന്നും വ്യക്തമായത്. ഇതോടെയാണ് ഇരുവരും പോലീസിനെ സമീപിച്ചത്. ജില്ലയിൽ തട്ടിപ്പിനിരയായിട്ടുള്ള കൂടുതൽ പേർ അടുത്ത ദിവസങ്ങളിൽ പരാതിയുമായി പോലീസിലെത്താൻ സാധ്യതയുണ്ട്.

LatestDaily

Read Previous

വോട്ടർപ്പട്ടികയിലെ ക്രമക്കേട് കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിലേക്ക്

Read Next

ക്വാറന്റൈനിൽ കഴിയുകയായിരുന്ന യുവ ഭർതൃമതി കുഞ്ഞുമായി കാമുകനൊപ്പം മുങ്ങി