ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട യുവതിയെ പോലീസെത്തി രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: സെൽഫോണുപയോഗിക്കുന്നതിൽ കലി പൂണ്ട ഭർത്താവ് ഭാര്യയെ വീട്ടിനകത്ത് പൂട്ടിയിട്ട് മർദ്ദിച്ചു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും യുവാവ് വീട് തുറക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് പോലീസെത്തി യുവതിയെയും മകളെയും രക്ഷപ്പെടുത്തി. തൈക്കടപ്പുറത്തെ സജിനക്കാണ് 35 ഭർത്താവ് സുരേഷിന്റെ ക്രൂരമർദ്ദനമേറ്റത്. മദ്യപിച്ചെത്തുന്ന ഭർത്താവ് പതിവായി മർദ്ദിക്കാറുണ്ടെന്ന് യുവതി പോലീസിൽ പരാതിപ്പെട്ടു.

ഫോൺ ഉപയോഗിക്കുന്നതിനെ എതിർത്തു കൊണ്ടാണ് കഴിഞ്ഞ ദിവസം രാത്രി സുരേഷ്, സജിനയെ തൈക്കടപ്പുറത്തെ വീട്ടിൽ പൂട്ടിയിട്ടത്. തല ചുമരിൽ പിടിച്ചിടിച്ച് മർദ്ദനം തുടർന്നതോടെ യുവതി വീട്ടിനകത്ത് നിന്നും നിലവിളിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും സുരേഷ് തയ്യാറായില്ല. തുടർന്ന് നാട്ടുകാർ നീലേശ്വരം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വീട്ടിനകത്ത് നിന്നും സജിനയേയും 12 വയസ്സുള്ള മകളെയും പുറത്തെത്തിച്ചത്. തൃക്കരിപ്പൂർ സ്വദേശിനിയായ സജിനയും സുരേഷും 12 വർഷം മുമ്പ് പ്രണയബദ്ധരായി വിവഹം കഴിച്ചതാണ്. വസ്ത്രാലയ ജീവനക്കാരിയാണ് യുവതി. പരിക്കേറ്റ യുവതിയെ പോലീസ് നീലേശ്വരം ആശുപത്രിയിലെത്തിച്ചു. ഭർത്താവിനെതിപെ സജിന മൊഴി നൽകിയതോടെ പോലീസ് കേസെടുത്തു.

LatestDaily

Read Previous

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനിടെ കൗൺസിലർ വോട്ട് ചെയ്തു കാഞ്ഞങ്ങാട് നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു

Read Next

മഞ്ചേശ്വരത്ത് കല്ലട്ര മാഹിൻ ഹാജി സ്ഥാനാർത്ഥിയാകും ഖമറുദ്ദീനെ മൽസരിപ്പിക്കാൻ അനുയായികൾ