കുഞ്ഞാമത് പാലക്കി സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഭാരവാഹികളെ കണ്ടെത്തിയത് അഭിപ്രായ വോട്ടെടുപ്പിൽ

കാഞ്ഞങ്ങാട്: അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ ഒഴിവിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടായി സി. കുഞ്ഞാമദ് ഹാജി പാലക്കിയെ തെരഞ്ഞെടുത്തു.  ബഷീർ വെള്ളിക്കോത്ത് ജനറൽ സിക്രട്ടറിയും വൺഫോർ അബ്ദു റഹിമാൻ ട്രഷററുമാണ്. സംയുക്ത ഖാസി ജിഫ്്രി മുത്തുക്കോയ തങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ അംഗങ്ങളിൽ നിന്ന് അഭിപ്രായ വോട്ട് എഴുതി വാങ്ങിയാണ് പ്രസിഡണ്ട്, ജനറൽ സിക്രട്ടറി, ട്രഷറർ എന്നിവരെ കണ്ടെത്തിയത്.

ഖാസിയുടെ നിർദ്ദേശ പ്രകാരം അംഗങ്ങൾ ഭാരവാഹികളുടെ പേരുകൾ എഴുതി നൽകുകയായിരുന്നു. ഇതിൽ ഭൂരിപക്ഷപ്രകാരമാണ് പ്രസിഡണ്ട് , ജനറൽ സിക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് സി. കുഞ്ഞാമത് പാലക്കി, ബഷീർ വെള്ളിക്കോത്ത്, വൺഫോർ അബ്ദു റഹിമാൻ എന്നിവരുടെ പേരുകൾ ഖാസി മുത്തുക്കോയ തങ്ങൾ പ്രഖ്യാപിച്ചു.  കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ 365 അംഗ ജനറൽബോഡിയോഗംവിളിച്ച് ചേർക്കാൻ പ്രയാസമുള്ളതിനാലാണ് എല്ലാ പ്രാദേശിക ജമാ അത്തുകൾക്കും പ്രാതിനിധ്യമുള്ള പ്രവർത്തക സമിതി യോഗം വിളിച്ച് ചേർത്ത് ഭാരവാഹികളെ കണ്ടെത്തിയത്. ഏ. ഹമീദ് ഹാജി, വി. കെ.ഏ. അസീസ്, മുബാറക്ക് ഹസൈനാർ ഹാജി എന്നിവർ വൈസ് പ്രസിഡണ്ടുമാരായി തുടരും. എം. മൊയ്തു മൗലവി, ജാതിയിൽ ഹസൈനാർ, കെ. യു. ദാവൂദ്, ബഷീർ ആറങ്ങാടി എന്നിവർ സിക്രട്ടറിമാരാണ്.

LatestDaily

Read Previous

പോക്സോ കേസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും

Read Next

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനിടെ കൗൺസിലർ വോട്ട് ചെയ്തു കാഞ്ഞങ്ങാട് നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു