മാസ്ക് വേട്ട കർശനം 10 പേർ പിടിയിൽ

കാഞ്ഞങ്ങാട് : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആളുകൾ വിമുഖത പ്രകടിപ്പിച്ച് തുടങ്ങിയതോടെ കർശന നടപടികളുമായി പോലീസ് രംഗത്തിറങ്ങി. മാസ്ക് ധരിക്കാതെ നഗരത്തിൽ കണ്ട പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് 500 രൂപ വീതം പിഴ ചുമത്തി വിട്ടയച്ചു. മാസ്ക് ധരിക്കാതിരിക്കുകയും, താടിക്ക് താഴെ താഴ്ത്തി വെക്കുകയും ചെയ്യുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികളുണ്ടാകുമെന്ന് ഹൊസ്ദുർഗ് പോലീസ് അറിയിച്ചു.

മാസ്ക് ധരിക്കാതെ പലരും നഗരത്തിൽ കൂട്ടം കൂടി നിൽക്കുന്നത് നഗരത്തിൽ പതിവ് കാഴ്ചയാണ്. വ്യാപാരികളും, വഴി വാണിഭക്കാരും, ഡ്രൈവർമാരും, യാത്രക്കാർ ഉൾപ്പടെ എല്ലാ മേഖലയിൽപ്പെട്ട വിഭാഗത്തിലുള്ളവരിലും മാസ്ക് ധരിക്കാതെ ഇടപഴകുന്നുണ്ട്. പോലീസ് നടപടിയിൽ അയവ് വന്നതോടുകൂടിയാണ് ആളുകളുടെ മുഖത്ത് നിന്നും മാസ്കുകൾ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നത്.

LatestDaily

Read Previous

പാതിരാത്രി പതിനാലുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ 19 കാരനെ തിരെ കേസ്

Read Next

നഴ്സിന്റെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ