പാതിരാത്രി പതിനാലുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ 19 കാരനെ തിരെ കേസ്

ചിറ്റാരിക്കാൽ: പാതിരാത്രി വീട്ടിലെത്തി പതിനാലുവയസ്സുകാരിയായ 9-ാംതരം വിദ്യാർത്ഥിനിയെ വിളിച്ചിറക്കിക്കൊണ്ടുപോയ 19 വയസ്സുകാരനെതിരെ പോലീസ് കേസ്സെടുത്തു. ചെറുപുഴ പാടിയോട്ടുചാലിലെ നിഖിലിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസ്സെടുത്തത്. ചിറ്റാരിക്കാൽ മണിയൻകുന്നിലെ 14കാരിയെയാണ് പാതിരാത്രി വീട്ടിൽ നിന്നും ഇറക്കികൊണ്ടുപോയത്. ഉറങ്ങാൻ കിടന്ന മകളെ മുറിയിൽ കാണാതായ വിവരം മാതാവ് അറിയുന്നത് പുലർച്ചെ 3 മണിയോടെയാണ്.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചിറ്റാരിക്കാൽ എസ്ഐ, പ്രശാന്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെ രാവിലെ 7 മണിയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. മാതാവിന്റെ പരാതിയിൽ കേസ്സെടുത്ത പോലീസ് പെൺകുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പീഡനം നടന്നിട്ടില്ല. മാതാവിന്റെ ഫോണിലൂടെ നിഖിലുമായി പെൺകുട്ടി സംസാരിക്കാറുണ്ടായിരുന്നു. നിഖിലിനെതിരെ വിദ്യാർത്ഥിനിയുടെ മാതാവ് നേരത്തെ ചിറ്റാരിക്കാൽ പോലീ സിൽ പരാതി നൽകിയതിനെ തുടർന്ന് നിഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയച്ചതായിരുന്നു. പെൺകുട്ടി തിരിച്ചെത്തിയെങ്കിലും, നിഖിൽ ഒളിവിൽ പോയി.

LatestDaily

Read Previous

തൃക്കരിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ്സിൽ സ്ഥാനാർത്ഥിത്തർക്കം മുറുകി

Read Next

മാസ്ക് വേട്ട കർശനം 10 പേർ പിടിയിൽ