ലീഗ് പ്രവർത്തകനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

കാഞ്ഞങ്ങാട്: മാണിക്കോത്ത് ഓഡിറ്റോറിയത്തിന് സമീപം യൂത്ത് ലീഗ് പ്രവർത്തകൻ കൊത്തിക്കാൽ ഷാഹുൽ ഹമീദിനെ 40, സിപിഎം പ്രവർത്തകൻ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. ക്വാർട്ടേഴ്സിന് മുന്നിലൂടെ നടന്നുവരുന്ന ഷാഹുൽ ഹമീദിനെ ക്വാട്ടേഴ്സിന്റെ പല ഭാഗത്തായി ഒളിഞ്ഞിരിക്കുന്ന സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് അടിച്ചു വീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചുവന്ന മുണ്ടുടുത്ത് കാത്ത് നിൽക്കുന്ന പ്രതികൾ ഏറെ നേരം യൂത്ത് ലീഗ് പ്രവർത്തകനെ മർദ്ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് ഷാഹുൽ ഹമീദിനെ ക്വാർട്ടേഴ്സിന് മുന്നിൽ ഉപേക്ഷിച്ച് ആക്രമികൾ സ്ഥലം വിട്ടു. സിപിഎം പ്രവർത്തകർ അക്രമം നടത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിസിടിവി ക്യാമറ ദൃശ്യം പോലീസും ശേഖരിച്ചു.

Read Previous

ജവാൻ ശ്രീഹരിയെ മരണം തട്ടിെയടുത്തത് പ്രതിശ്രുത വധുവിനെ കണ്ടു മടങ്ങുമ്പോൾ

Read Next

തൃക്കരിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ്സിൽ സ്ഥാനാർത്ഥിത്തർക്കം മുറുകി