വനിതാ പുരസ്കാരം കാഞ്ഞങ്ങാട് സ്വദേശിനിക്ക്

കാഞ്ഞങ്ങാട്:  ഇന്ത്യൻ ട്രൂത്ത് 2020 ഏർപ്പെടുത്തിയ വുമൺ എക്സലൻസ് പുരസ്ക്കാരത്തിന് കാഞ്ഞങ്ങാട് സ്വദേശിനി പി. ശോഭന അർഹയായി.  അരുമയായ വളർത്തുനായയെ കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്ന് ചികിത്സ നൽകിയതിനാണ് പുരസ്കാരം. 

നായയുടെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ ശോഭന മൂന്ന് ജില്ലകളിലൂടെ സഞ്ചരിച്ചാണ് വയനാട്ടിലെ  ആശുപത്രിയിലെത്തിയത്.  യാത്രാ തടസ്സങ്ങൾ മറികടന്ന് കണ്ണൂർ, കോഴിക്കോട് വഴി വയനാട്ടിലെത്തി നായക്ക് മികച്ച ചികിത്സ ഉറപ്പാക്കിയത് കാരുണ്യത്തിന്റെ ഉദാഹരണമായി. 

വാർത്താ മാധ്യമങ്ങളിലും ഈ സംഭവം നിറഞ്ഞു. പ്രശംസാപത്രവും ശിൽപ്പവും ഉൾപ്പെടുന്ന പുരസ്കാരം അടുത്ത മാസം  ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനിക്കുമെന്ന്  ഇന്ത്യൻ ട്രൂത്ത് ചെർമാൻ ഇ.എം.  ബാബു അറിയിച്ചു.

LatestDaily

Read Previous

യുവതിയുടെ കൊലയ്ക്ക് കാരണം ഭർത്താവിന്റെ സംശയരോഗം

Read Next

സിപിഎം-ബിജെപി ബന്ധത്തിനെതിരെ സിപിഐ