ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിയിൽ നിന്നും പോലീസ് മൊഴിയെടുത്തു. തൈക്കടപ്പുറത്തെ 17 വയസ്സുള്ള പ്ലസ്ടു വിദ്യാർത്ഥിനിയിൽ നിന്നും വീട്ടിലെത്തിയാണ് നിലേശ്വരം എസ്ഐ, കെ.പി. സതീഷ് മൊഴിയെടുത്തത്.
പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയുടെ സമ്മതമില്ലാതെ രക്ഷിതാക്കൾ വിവാഹം നടത്തുന്നതായാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച പരാതി. അന്വേഷണം നടത്താൻ നീലേശ്വരം പോലീസിന് ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് എസ്ഐ, തൈക്കടപ്പുറത്തെ വീട്ടിലെത്തി പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് വർഷത്തിനുശേഷം വിവാഹം നടത്താൻ വരനും, പെൺകുട്ടിയുടെ പിതാവും ഗൾഫിൽ തീരുമാനിക്കുകയും, ഇത് സംബന്ധിച്ച ചടങ്ങ് വീട്ടിൽ നടത്താൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് വ്യക്തമായി.
രണ്ട് വർഷത്തിന് ശേഷം നടക്കുന്ന വിവാഹത്തിന് പരാതിയില്ലെന്ന് പെൺകുട്ടി പോലീസിനെ നേരിട്ടറിയിക്കുകയും ചെയ്തു. പോലീസ് വീട്ടിലെത്തിയ സാഹചര്യത്തിൽ വീട്ടുകാർ ചടങ്ങ് വേണ്ടെന്ന് വെക്കുകയും ചെയ്തു. വിവാഹം നടക്കാത്ത സാഹചര്യത്തിൽ മറ്റ് നടപടികളില്ലെന്ന് പോലീസ് പറഞ്ഞു.