ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഭൂമിയിൽ പിറന്നു വീണ് ശ്വാസമെടുത്ത ഉടൻ ചോരക്കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പോലീസ് ഡിഎൻഎ പരിശോധനയ്ക്ക്. ബദിയഡുക്ക നീർച്ചാൽ ചെഡേക്കാൽ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്. മരണപ്പെട്ട കുട്ടിയുടെയും ഷാഹിനയുടെ ഭർത്താവ് ഷാഫിയുടെയും രക്ത സാമ്പിളുകളാണ് ഡിഎൻഎ പരിശോധന നടത്തുക. കോടതി അനുമതിയോടു കൂടിയാണ് പരിശോധന.
ഡിസമ്പർ 16– നാണ് ഷാഹിനയുടെ ചെഡേക്കാൽ വീട്ടിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ മരണം ശ്വാസം മുട്ടിയാണെന്ന് ഉറപ്പിച്ചിരുന്നു. തുടർന്ന് അന്വേഷണം മാതാവിലേക്ക് നീങ്ങുകയായിരുന്നു. വിദഗ്ധ പോസ്റ്റ്മോർട്ടത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മൃതദേഹം പേസ്റ്റ് മോർട്ടം നടത്തിയ പോലീസ് സർജനിൽ നിന്നും, കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് മൊഴിയെടുത്തിട്ടുണ്ട്.
ഇയർഫോൺ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. ഭൂമിയിലേക്ക് ജനിച്ചു വീണ് ഏതാനും സെക്കന്റുകൾ മാത്രമാണ് കുഞ്ഞ് ശ്വാസമെടുത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചു. നവജാത ശിശുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഇയർഫോൺ വയർ പോലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിൽ ഷാഹിനയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ, ഷാഹിനയുടെ സെൽഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും.