ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുൻ ചെയർമാൻ എൻ. എ. ഖാലിദ് വിട്ട് നിന്നു; ഔഫ് വധക്കേസുമായി ബന്ധപ്പെട്ടാണെന്ന് വിശദീകരണം
കാഞ്ഞങ്ങാട്: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വോട്ട് മറിക്കുകയും വോട്ട് അസാധുവാക്കുകയും, ചെയ്ത മുസ്്ലീം ലീഗ് കൗൺസിലർമാരെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ ദിവസം പ്രസിഡന്റ് എം. പി. ജാഫറിന്റെ അധ്യക്ഷതയിൽ ചേർന്ന മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം യോഗത്തിലാണ് ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട ലീഗ് പ്രതിനിധികളെ നാടകീയമായി പാർട്ടി ആദരിച്ചത്.
നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ച കൗൺസിലർമാരായ ഹസീന റസാക്ക്, അസ്മ മാങ്കൂൽ, വോട്ട് അസാധുവാക്കിയ സി. എച്ച്. സുബൈദ എന്നിവരോട് നേരത്തെ ലീഗ് മുൻസിപ്പൽ കമ്മിറ്റി രാജി വാങ്ങി എഴുതിയിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നറിയിച്ച സാഹചര്യത്തലാണ് രാജി നൽകിയവരെ ആദരിച്ച സംഭവം നടന്നത്. രാജിക്കത്ത് വാങ്ങിയത് രാഷ്ട്രീയ നാടകമാണെന്ന വിലയിരുത്തൽ ഇതോടെ ബലപ്പെട്ടു.
കഴിഞ്ഞ മായം 28– ന് നടന്ന ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ. വി. സുജാതക്ക് രണ്ട് ലീഗ് കൗൺസിലർമാർ വോട്ട് രേഖപ്പെടുകത്തുകയും, ഒരാൾ വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ട വാർഡുകളിലെ വോട്ടർമാരിൽ നിന്നും ലീഗണികളിൽ നിന്നും വ്യാപക പ്രതിഷേധമുയർന്നപ്പോഴാണ് മൂന്ന് കൗൺസിലർമാരുടെയും കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് നഗരസഭ ലീഗ് നേതൃത്വം എഴുതി വാങ്ങിയത്. ഇതൊരു രാഷ്ട്രീയ നാടകമാണെന്ന ലീഗ് പ്രവർത്തകരുടെ ആരോപണം രാജിവെച്ചവരെ ആദരിച്ചതോടെ ശരിവെച്ചിരിക്കുകയാണ്.
അതേ സമയം മുസ്്ലീം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ അഡ്വ: എൻ. എ. ഖാലിദ് ആദരം നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടു നിന്നു. ഇതു സംബന്ധിച്ച് യോഗത്തിലുയർന്ന കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദു റഹിമാൻ ഔഫിന്റെ കൊലക്കേസുമായി ബന്ധപ്പെട്ടാണ് അഡ്വ: എൻ. എ. ഖാലിദ് യോഗത്തിനെത്താത്തതെന്നായിരുന്നു വിശദീകരണം. എന്നാൽ, ഔഫിന്റെ കൊലയാളികളെ മുസ്്ലീം ലീഗ് സംരക്ഷിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഔഫിന്റെ മുട്ടത്തോട്ടെ വസതി സന്ദർശിച്ചപ്പോൾ ഉറപ്പ് നൽകിയിരുന്നു. മുനവ്വറലി തങ്ങൾ ഔഫിന്റെ കുടുംബത്തിന് നൽകിയ ഉറപ്പിന് ഘടക വിരുദ്ധമായാണ് ഇപ്പോൾ ലീഗ് നേതൃത്വത്തിൽ ഒരു വിഭാഗം ഔഫിന്റെ കൊലയാളികളെ സംരക്ഷിക്കുന്നതെന്ന ആരേപണവും ശക്തമായിത്തീർന്നത്.