കാഞ്ഞങ്ങാട് 20 കിലോ മീറ്ററിൽ സിറ്റി ഗ്യാസ് പദ്ധതി, കരാറെടുത്തത് അദാനി ഗ്രൂപ്പ്

കാഞ്ഞങ്ങാട്: കൊച്ചിയിൽ നിന്ന് മംഗളൂരുവിലേക്ക് 414 കിലോ മീറ്റർ പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചതോടെ കാഞ്ഞങ്ങാട്ടും സമീപ പ്രദേശങ്ങളിലുമായി 20 കിലോ മീറ്റർ സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. പ്രമുഖ വ്യവസായ സ്ഥാപനമായ അദാനി ഗ്രൂപ്പിനാണ് സ്റ്റി ഗ്യാസിന്റെ നിർമ്മാണ ചുമതല.

കാഞ്ഞങ്ങാട് നഗരസഭയിലെയും അജാനൂർ ഗ്രാമ പഞ്ചായത്തിലേയും ഇരുപത് കിലോ മീറ്ററോളം ദൂരത്തിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാനുള്ള പ്രവൃത്തിയാണ് നടന്നുവരുന്നത്.  പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണിയാണ് പ്രഥമ ഘട്ടത്തിൽ നടക്കുന്നത്. മാവുങ്കാലിൽ നിന്നും മൂലക്കണ്ടം വെള്ളിക്കോത്ത് വഴി മഡിയൻ ജംഗ്ഷനിലേക്കും തുടർന്ന് സംസ്ഥാന പാത വഴി കാഞ്ഞങ്ങാട് സൗത്ത് മുതൽ പള്ളിക്കര പൂച്ചക്കാട് വരെയുമാണ് ഇപ്പോൾ പൈപ്പ് ലൈൻ ഇടുന്നത്.

പൈപ്പിടൽ പൂർത്തിയായാൽ വീടുകളിലേക്ക് പ്രകൃതി വാതക കണക്ഷൻ നൽകുന്ന ജോലിക്ക് തുടക്കമാവും.  ജില്ലയിൽ കാഞ്ഞങ്ങാട് മേഖലയിലാണ് സിറ്റി ഗ്യാസ് ആദ്യമായി നടപ്പിലാക്കുന്നത്. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

LatestDaily

Read Previous

ശൗചാലയത്തിൽ പ്രസവിച്ച പെൺകുട്ടിക്ക് പരാതിയില്ല പോലീസ് മൊഴിയെടുത്തു

Read Next

ഗെയ്ൽ യാഥാർത്ഥ്യമായി