വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: മേലാങ്കോട്ട് എഴുപത്തിരണ്ടുകാരി കിണറ്റിൽ വീണ് മരിച്ചു. മേലാങ്കോട്ടെ പരേതനായ തളാപ്പൻ തമ്പാൻ നായരുടെ ഭാര്യ ചന്ദ്രാവതിയെയാണ് ഇന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ സി.കേളുനായരുടെ സഹോദരനാണ് തമ്പാൻ നായർ.  പുലർച്ചെ 5 മണിക്ക് ഉറക്കമെഴുന്നേറ്റ ഇവർ കിണറിൽച്ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

മക്കൾ: ദിവാകരൻ, സത്യൻ, രവി, സുധീർ, സരള. മരുമക്കൾ: സന്ധ്യ ഷീബ, രേഖ, ദിവ്യ, നാരായണൻ, സഹോദരങ്ങൾ: ബാലൻ, പ്രഭാകരൻ, സരോജിനി, പത്മാവതി. മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

LatestDaily

Read Previous

വാർഡ് 14-ലെ കൃത്രിമ വോട്ടർ പട്ടികയിൽ മറിമായങ്ങൾ

Read Next

നടി ആക്രമണം: സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു