ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നില്ല. ലോക്ഡൗണിന് മുമ്പ് പോലുമില്ലാത്ത വിധം കാഞ്ഞങ്ങാട്ടെ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് നേരത്തെ കാഞ്ഞങ്ങാട്ട് ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാലിപ്പോൾ നഗരത്തിലെ കുരുക്ക് പതിവ് കാഴ്ചയായി മാറി. ഏതാനും ചില ഹോംഗാർഡുമാർക്കാണ് ട്രാഫിക് നിയന്ത്രണ ചുമതല. ചുട്ടു പൊള്ളുന്ന വെയിൽ തലങ്ങും വിലങ്ങും നട്ടം തിരിയുന്നതല്ലാതെ ട്രാഫിക് കുരുക്കിന് അറുതി വരുത്താൻ ഇവർക്കാവുന്നില്ല.
അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് മുതൽ മാണിക്കോത്ത് വരെയുള്ള പ്രധാന റോഡിൽ എപ്പോഴും വാഹനങ്ങൾ നിറഞ്ഞ് കവിഞ്ഞൊഴുകി വീർപ്പുമുട്ടുകയാണ്. ആംബുലൻസുകൾ ഉൾപ്പടെ ട്രാഫികിൽ കുരുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. ദേശീയപാത മാവുങ്കാൽ വഴി പോകേണ്ട മുഴുവൻ വാഹനങ്ങളും കെ. എസ്. ടി. പി ചന്ദ്രഗിരി റൂട്ടിലോടിത്തുടങ്ങിയതാണ് കെ. എസ്. ടി. പി. റോഡിൽ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. ചരക്ക് വാഹനങ്ങൾ ഉൾപ്പടെ വലിയ വാഹനങ്ങൾ കെഎസ്ടിപി റോഡ് കൈയ്യടക്കിയതാണ് കാഞ്ഞങ്ങാട് നഗരത്തിലും ചന്ദ്രഗിരി റൂട്ടിലും ഗതാഗതക്കുരുക്കുണ്ടാകാനുള്ള മുഖ്യ കാരണം.. ഗതാഗതം സുഗമമാക്കാൻ സ്ഥാപിച്ച നഗരത്തിലെ സർവ്വീസ് റോഡുകൾ പൂർണ്ണമായും സ്വകാര്യ കച്ചവടക്കാർ കയ്യേറിയ നിലയിലാണ്.