ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഷാർജ കെഎംസിസി വൈസ് പ്രസിഡന്റും പ്രവാസിയുമായ അമ്പലത്തറയിലെ ഖാലിദ് പാറപ്പള്ളിയും നിലമ്പൂർ രണ്ടാം ഭാര്യ ഷാനിബയും തമ്മിൽ വിവാഹമോചിതരായി. മുസ്്ലീം ലീഗ് രാജ്യസഭാംഗം പി. വി. അബ്ദുൾ വഹാബിന്റെ സഹോദരി പുത്രിയായ ഷാനിബയെ 5 മാസം മുമ്പാണ് പ്രവാസിയായ ഖാലിദ് പാറപ്പള്ളി രണ്ടാം വിവാഹം കഴിച്ചത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമ്മികത്വത്തിൽ നിലമ്പൂരിലുള്ള പി. വി. അബ്ദുൾ വഹാബിന്റെ വീട്ടിലാണ് നിക്കാഹ് നടന്നത്. സൗദിയിൽ ഭർത്താവ് മരണപ്പെട്ട മൂന്ന് കുട്ടികളുള്ള ഷാനിബയെയാണ് ഖാലിദ് രണ്ടാം ഭാര്യയായി സ്വീകരിച്ചത്. ഈ ദാമ്പത്യം അല്ലല്ലില്ലാതെ പോകുന്നതിനിടയിൽ ഖാലിദ് മൈസൂരിൽ മൂന്നാമതൊരു വിവാഹം നടത്താനുള്ള നീക്കം പുറത്തായതിനെ തുടർന്നാണ് ഒരാഴ്ച മുമ്പ് വഹാബിന്റെ സഹോദരീ പുത്രിയുമായുള്ള വിവാഹ ബന്ധം പെൺവീട്ടുകാർ വേർപെടുത്തിയത്. കല്ലട്ര മാഹിൻ ഹാജി, ഏ. ഹമീദ് ഹാജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കാഞ്ഞങ്ങാട്ടാണ് ഖാലിദിൽ നിന്ന് നിർബ്ബന്ധിച്ച് പെൺ വീട്ടുകാർ തലാഖ് എഴുതി വാങ്ങിയത്.
കുടകിൽ മൂന്നാം ഭാര്യയെ കണ്ടെത്തിയ ഖാലിദ് നിക്കാഹ് തീയ്യതി ഉറപ്പിക്കുകയും കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയായ ഡ്രൈവർ റഹ്മാനൊപ്പം ബെൻസ് കാറിൽ ഖാലിദ് കുടകിലെത്തിയപ്പോൾ പെൺ വീട്ടിൽ നിക്കാഹിനെത്തിയ അമ്പലത്തറ പാറപ്പള്ളി സ്വദേശിയായ മറ്റൊരു മൈസൂർ വ്യാപാരിയാണ് ഖാലിദ് മറ്റു രണ്ട് വിവാഹം കഴിച്ച വിവരം യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. ഇതേ തുടർന്ന് കുടകു വധുവിന്റെ നിക്കാഹ് വീട്ടിൽ വലിയ ബഹളം അരങ്ങേറുകയും, ചെയ്തു. ഖാലിദിന്റെ മൈസൂർ കല്ല്യാണ വിവരമറിഞ്ഞ മുസ്്ലീം ലീഗ് അഖിലേന്ത്യാ ട്രഷറർ കൂടിയായ പി. വി. അബ്ദുൾ വഹാബ് ജില്ലാ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടാണ് സ്വന്തം മരുമകൾക്ക് മറുത്തൊരാലോചനയില്ലാതെ ഖാലിദിൽ നിന്ന് തലാഖ് വാങ്ങിക്കൊടുത്തത്.