ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലദൃശ്യം തെരഞ്ഞ 7 പേർക്കെതിരെ കേസ്സ്

കാഞ്ഞങ്ങാട്: ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ തെരയുന്നവർക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ 7 പേർ പിടിയിൽ. ബേക്കൽ, ബേഡകം, കുമ്പള പോലീസ് സ്റ്റേഷൻ പരിധികളിൽ 2 വീതവും, കാസർകോട്ട് ഒരാളുമാണ് പിടിയിലായത്. സൈബർ സെൽ നൽകിയ വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് ജില്ലയിൽ ഏഴിടങ്ങളിൽ നിന്നായി ഏഴ് പേരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തത്.

പെരിയ കേന്ദ്ര സർവ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരൻ രമേശ, പനയാൽ കരുവാക്കോട്ടെ ബാബുരാജ് എന്നിവരുടെ പക്കൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ബേക്കൽ എസ്ഐ, പി. അജിത്ത്കുമാർ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ഫോണുകൾ പിടിച്ചെടുത്തത്. ഇരുവരും സ്വന്തം മൊബൈൽഫോണുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയും, മറ്റുള്ളവർക്ക് പങ്കിടുകയും ചെയ്തതായി സൈബർ സെൽ കണ്ടെത്തിയിരുന്നു. രമേശയ്ക്കും, ബാബുരാജിനുമെതിരെ സിആർപിസി പ്രകാരം ബേക്കൽ പോലീസ് കേസ്സെടുത്തു.

ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 2 മൊബൈൽഫോണുകളാണ് പിടിച്ചെടുത്തത്. സ്റ്റേഷൻ പരിധിയിൽ കൊളത്തൂർ കടുവനത്തൊട്ടി ഹൗസിൽ ഏ. കെ. നാരായണന്റെ മകൻ കെ. നവനീത് 19, ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ബേഡകം എസ്ഐ, കെ. വേലായുധനാണ് പിടിച്ചെടുത്തത്. ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് ബേഡഡുക്ക ചെടിക്കുണ്ടിൽ നടത്തിയ പരിശോധനയിൽ അബൂബക്കർ മൗലവിയുടെ മകൻ സി. എം. നൗമാനുൽ ഹക്കീമിന്റെ 19, ഫോൺ പിടിച്ചെടുത്തു.

കാസർകോട് പോലീസ് കുഡ്്്ലു പെർണടുക്കയിൽ നടത്തി. പരിശോധനയിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തെരഞ്ഞെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കുഡ്്ലു ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്തെ സുനന്ദയുടെ മകൻ രാജേഷയുടെ 32, ഫോൺ പിടിച്ചെടുത്തു. കുമ്പള പോലീസ് ഇൻസ്പെക്ടർ പി. പ്രമോദ്, എസ്ഐ, ഏ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടിടങ്ങളിലായി നടന്ന പരിശോധയിൽ 2 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

കയ്യാർ കൊക്കച്ചാലിലെ മൂസ കരീം 28, ഇച്ചിലംപാടി കൊടിയമ്മ പള്ളം ഹൗസിലെ ഹംസയുടെ മകൻ അബ്ദുൾ റഹ്മാൻ സബാദ് 27, എന്നിവരുടെ മൊബൈൽഫോണുകളാണ് കുട്ടികളുടെ അശ്ലീല വീഡിയോ തെരഞ്ഞെടുത്തതിന് കുമ്പള പോലീസ് പിടികൂടിയത്. കുട്ടികളുടെ നഗ്നവീഡിയോ സ്ഥിരമായി തെരയുകയും, മറ്റുള്ളവർക്ക് പങ്കിടുകയും ചെയ്യുന്നവരെ കണ്ടെത്താൻ സംസ്്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് കാസർകോട് ജില്ലയിലും 7 മൊബൈൽഫോണുകൾ പിടിച്ചെടുത്തത്.

LatestDaily

Read Previous

ബിജെപി നേതാവിന്റെ പ്രസംഗം കേട്ട കോടതി ജീവനക്കാരന്റെ വീട്ടു പടിക്കൽ റീത്ത്

Read Next

സുജാത ചെയർപേഴ്സൺ, എൽഡി എഫ്-26, യുഡിഎഫ് 10, ബിജെപി 3 രണ്ട് ബിജെപി വോട്ടുകളും ഒരു ലീഗ് വോട്ടും അസാധുവായി