Breaking News :

ചാറ്റിംഗിൽ വീടു വിട്ട ഭർതൃമതി കോടതിയിൽ മാതാവിനൊപ്പം പോയി

കാഞ്ഞങ്ങാട് : സോഷ്യൽ മീഡിയയിലെ പ്രേമം കലശലായതിനെ തുടർന്ന് വീടുവിട്ട ഭർതൃമതിയായ യുവതിയെ പോലീസ് കൊല്ലത്ത് കണ്ടെത്തി. തിമിരി മുണ്ടയിലെ ഷാജഹാന്റെ ഭാര്യ എൻ. ഷംസീറയെയാണ് 31, ചീമേനി പോലീസ് കൊല്ലത്ത് കണ്ടെത്തിയത്. കൊല്ലം സ്വദേശി റഫീഖിനൊപ്പമാണ് യുവതി വീടുവിട്ടതെന്ന് വ്യക്തമായി. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് ഭർത്താവ് ഷാജഹാൻ.

പത്തു വയസ്സുള്ള മകളെ വീട്ടിലാക്കി ചെറുവത്തൂരിൽ ബാങ്കിലേക്ക് പോവുകയാണെന്ന് പറഞ്ഞായിരുന്നു ഷംസീറ ഏതാനും ദിവസം മുമ്പ് വീടു വിട്ടത്. ചീമേനി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ചാറ്റിംഗിലൂടെ പരിചയപ്പെട്ട റഫീഖിന്റെ കൂടെ വീടു വിടുകയായിരുന്നുവെന്ന് വ്യക്തമായത്. കൊല്ലത്ത് നിന്ന് കൊണ്ടു വന്ന യുവതിയെ പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ യുവതി മാതാവിനൊപ്പം പോയി.

Read Previous

മുഖ്യമന്ത്രി അറിയാൻ

Read Next

ഔഫിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി ഇർഷാദ്