ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമ്പലത്തറ : കാലിച്ചാനടുക്കം കായക്കുന്നിലുണ്ടായ ബൈക്കപകടത്തിൽ എറണാകുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ഇന്നലെ അർധരാത്രിയുണ്ടായ അപകടത്തിൽ രക്തം വാർന്ന യുവാവിനെ ഇന്ന് പുലർച്ചെയാണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം കിഴക്കമ്പലത്തെ ജോൺ‑–പ്രിയ ദമ്പതികളുടെ മകനും, മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയുമായ പവൻ. സി. ജോണാണ് 20, കാലിച്ചാനടുക്കം കായക്കുന്നിൽ ബൈക്ക് സ്മാരക സ്തൂപത്തിലടിച്ച് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ ആദർശിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം മംഗളൂരുവിൽ നിന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പവൻ. ഇന്നലെ രാത്രി ഭക്ഷണവും കഴിഞ്ഞ് ഇരുവരും ക്രിസ്മസ് കരോൾ കാണാൻ പുറപ്പെട്ടതായിരുന്നു. അതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് കായക്കുന്നിലെ സ്മാരക സ്തൂപത്തിൽ ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ പ്രഭാത വ്യായാമത്തിനിറങ്ങിയവർ റോഡരികിൽ നിന്ന് ഞരക്കം കേട്ടപ്പോഴാണ് അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന ആദർശിനെ കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെയായി പവൻ. സി. ജോണിനെയും മരിച്ച നിലയിൽ കണ്ടെത്തി. അപകടം നടന്നത് ഇന്നലെ അർധരാത്രിയോടെയാണെന്ന് കരുതുന്നു.
സ്തൂപത്തിൽ ഇടിച്ച ബൈക്ക് അപകട സ്ഥലത്തിന് തൊട്ടടുത്തുള്ള ആൾത്താമസമില്ലാത്ത വീട്ടുമുറ്റത്ത് തകർന്ന നിലയിൽ കണ്ടെത്തി. അപകടത്തിൽപ്പെട്ട് മണിക്കൂറുകളോളം റോഡരികിൽക്കിടന്ന യുവാവ് കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനെത്തുടർന്നാണ് മരിച്ചത്. സംഭവത്തിൽ അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പരേതന്റെ സഹോദരൻ: ഡെയ്സിൽ ജോൺ.