കെ. വി. സുജാത ചെയർപേഴ്സൺ ബിൽടെക് അബ്ദുല്ല വൈസ് ചെയർമാൻ വി. വി. രമേശൻ പാർട്ടി ലീഡർ

കാഞ്ഞങ്ങാട് : നഗരസഭ ചെയർപേഴ്ണായി അതിയാമ്പൂരിൽ നിന്ന് വിജയിച്ച കെ. വി. സുജാതയെയും വൈസ് ചെയർമാനായി കരുവളത്ത് നിന്ന് വിജയിച്ച ബിൽടെക് അബ്ദുല്ലയെയും, ഇടതു മുന്നണി നഗരസഭ പാർലിമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. മുൻ ചെയർമാൻ വി. വി. രമേശനാണ് പാർലിമെന്ററി പാർട്ടി നേതാവ്.

ചരിത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള കെ. വി. സുജാത ദുർഗ ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയും കെ. എസ്. ടി. എ ജില്ലാ ജോ: സിക്രട്ടറിയുമാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ സുജാത കഴിഞ്ഞ നഗരസഭയിൽ ആസൂത്രണ സമിതിയംഗമായിരുന്നു. ഐഎൻഎൽ നേതാവായ ബിൽടെക്ക് അബ്ദുല്ല കാഞ്ഞങ്ങാട് മണ്ഡലം ഐഎൻഎൽ പ്രസിഡന്റാണ്. സിപിഎം ജില്ലാ സമിതിയംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന ഭാരവാഹിയുമാണ് വി. വി. രമേശൻ.

Read Previous

കൊവ്വൽ 41-ാം വാർഡിലും വൻ തോതിൽ ബിജെപി വോട്ടുകൾ ചോർന്നു

Read Next

മുൻ നഗരസഭാ കൗൺസിലറുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു