ചെങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; തൊഴിലാളിക്ക് പരിക്ക്

ചീമേനി: നിയന്ത്രണം വിട്ട ചെങ്കൽലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചീമേനി ചിരിയളത്തെ പരേതനായ കണ്ണൻ ജാനകി ദമ്പതികളുടെ മകൻ രാജേഷ് 32, ആണ് മരിച്ചത്. ലോഡിംഗ് തൊഴിലാളി ചീമേനി ചന്ദ്ര വയലിലെ രമേശന് 40, സാരമായി പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. കല്ലുമായി പോകുകയായിരുന്നലോറി ചീമേനിക്കടുത്ത് ചിരിയളം ആനക്കല്ലിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രാജേഷ് അവിവാഹിതനാണ് സഹോദരൻ ദിനേശൻ.

Read Previous

ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചു

Read Next

ആറങ്ങാടിയിൽ ലീഗ് പ്രവർത്തകന്റെ കാൽമുട്ട് തല്ലിയൊടിച്ചു