ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചു

അമ്പലത്തറ: ഓട്ടോ ഡ്രൈവറെ കശുമാവിൽ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ചന്ദ്രനാണ് 44, തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ഓട്ടോയുമായി അമ്പലത്തറ സ്റ്റാന്റിലേക്ക് പോയതായിരുന്നു. രാത്രി വൈകിയും തിരിച്ച് വരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കൊടവലം പത്തറകണ്ടത്തെ നാരായണന്റെ മകനാണ്. ഭാര്യ: ലത. മക്കൾ: വിഷ്ണു, കാർത്തിക. സഹോദരങ്ങൾ: ഗംഗാധരൻ, മധു, ശാരദ. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി

LatestDaily

Read Previous

വിമാനത്താവളത്തിൽ നിന്നും മുങ്ങിയ വിദ്യാർത്ഥിനിയേയും കാമുകനെയും തേടി പോലീസ് കൊടുങ്ങല്ലൂരിൽ

Read Next

ചെങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; തൊഴിലാളിക്ക് പരിക്ക്