വിമാനത്താവളത്തിൽ നിന്നും മുങ്ങിയ വിദ്യാർത്ഥിനിയേയും കാമുകനെയും തേടി പോലീസ് കൊടുങ്ങല്ലൂരിൽ

കാഞ്ഞങ്ങാട്: കൊച്ചി വിമാനത്താവളത്തിൽ നിന്നും മുങ്ങിയ ബിബിഏ വിദ്യാർത്ഥിനിയേയും കാമുകനെയും തേടി പോലീസ് കൊടുങ്ങല്ലൂരിലേക്ക് പോയി.

അതിയാമ്പൂരിലെ കമലാക്ഷന്റെ മകൾ കീർത്തന യാണ് 19, ഷാർജയിൽ നിന്നും, കാഞ്ഞങ്ങാട്ടേയ്ക്കുള്ള യാത്രയ്ക്കിടെ കൊച്ചി വിമാനത്താവളത്തിൽ നിന്നും മുങ്ങിയത്. കീർത്തന അതിയാമ്പൂരിലെത്താത്തതിനെ തുടർന്ന് പിതാവ് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. കാമുകനായ ഷാനിക്കൊപ്പം പോയതായി സംശയിക്കന്നതായി പരാതിയിൽ പറഞ്ഞിരുന്നു.

ഷാനിയുടെ വീട് കൊടുങ്ങല്ലൂരാണെന്ന് മനസ്സിലാക്കിയാണെന്ന് പോലീസ് അങ്ങോട്ടേയ്ക്ക് പോയത്. എസ്.ഐ, മാധവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊടുങ്ങല്ലൂരിലേക്ക് പോയിട്ടുള്ളത്. കീർത്തനയും മാതാപിതാക്കൾ അടക്കമുള്ള കുടുംബവും 15 വർഷമായി ഷാർജയിലാണ്. പെൺകുട്ടി ഷാർജയിൽ ബിബിഏയ്ക്ക് പഠിക്കുകയാണ്. ഇതിനിടയിലാണ് ഷാർജയിൽ ജോലി ചെയ്യുന്ന ഷാനിയുമായി പ്രണയത്തിലായത്.

അവധിയ്ക്ക് നാട്ടിലെത്തിയ പിതാവിന്റെ അടുത്തേയ്ക്ക് പോവുകയാണെന്ന് മാതാവിനോട് പറഞ്ഞാണ് പെൺകുട്ടി ഷാർജയിൽ നിന്നും യാത്ര തിരിച്ചത്. കൊച്ചി വിമാനത്താവളത്തിലിറങ്ങിയ വിദ്യാർത്ഥിനി ഷാനിക്കൊപ്പം പോയതായാണ് സംശയം. ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് സെബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കമിതാക്കൾ കൊടുങ്ങല്ലൂർ ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു.

ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇന്നലെ ഹാജരാകാമെന്ന് പെൺകുട്ടി പോലീസിന് ഉറപ്പ് നൽകിയിരുന്നു. കമിതാക്കൾ സ്റ്റേഷനിലെത്താത്തിനെത്തുടർന്നാണ് പോലീസ് കൊടുങ്ങല്ലൂരിലേക്ക് പോയത്.

LatestDaily

Read Previous

നിയുക്ത ചെയർപേഴ്സൺ സുജാതയ്ക്കും മുൻ ചെയർമാൻ വി. വി. രമേശനും കൈയ്യടി മുൻ ചെയർമാനെ ക്ഷണിച്ചത് വിശേഷണങ്ങളോടെ

Read Next

ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചു