നിയുക്ത ചെയർപേഴ്സൺ സുജാതയ്ക്കും മുൻ ചെയർമാൻ വി. വി. രമേശനും കൈയ്യടി മുൻ ചെയർമാനെ ക്ഷണിച്ചത് വിശേഷണങ്ങളോടെ

കാഞ്ഞങ്ങാട്: നഗരസഭയുടെ നിയുക്ത ചെയർപേഴ്സൺ അതിയാമ്പൂർ വാർഡിൽ നിന്ന് വിജയിച്ച കെ. വി. സുജാതയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോൾ സദസ്സിൽ നീണ്ട കൈയ്യടി. ഇപ്രകാരം മുൻ ചെയർമാൻ മാതോത്ത് വാർഡിൽ നിന്ന് വിജയിച്ച വി. വി. രമേശനെ സത്യപ്രതിജ്ഞക്കായി വിളിച്ചപ്പോഴും കൈയ്യടി ഉയരുകയുണ്ടായി.

നഗരവികസന നായകൻ എന്ന വിശേഷണമുൾപ്പടെ ഏതാനും വിശേഷണങ്ങൾ ചേർത്താണ് മുൻ ചെയർമാനെ സത്യപ്രതിജ്ഞക്കായി അനൗൺസർ ക്ഷണിച്ചത്. സാധാരണ സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക ചടങ്ങിൽ അംഗങ്ങളുടെ വിശേഷണങ്ങൾ പറയുന്ന പതിവില്ല.

നഗരസഭയിലേക്ക് ഏറ്റവും വലിയ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട 43-ാം വാർഡ് അംഗം മുസ്ലീം ലീഗിലെ കെ. കെ. ജാഫറിനെ വിളിച്ചപ്പോഴും നീണ്ട കരഘോഷമാണ് മുഴങ്ങിയത്.

Read Previous

കല്ലൂരാവിയിൽ ഉത്തരേന്ത്യൻ മോഡൽ ആക്രമണം: ലീഗ് പ്രവർത്തകർക്കതിരെ കേസ്സ്

Read Next

വിമാനത്താവളത്തിൽ നിന്നും മുങ്ങിയ വിദ്യാർത്ഥിനിയേയും കാമുകനെയും തേടി പോലീസ് കൊടുങ്ങല്ലൂരിൽ