വൃദ്ധൻ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു; മകൻ അറസ്റ്റിൽ

രാജപുരം: മകന്റെ ക്രൂരമായ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റിക്കോൽ പടുപ്പ് വില്ലാരം വയലിലെ ലക്ഷ്മണനാണ് 69, സുള്ള്യയിലെ കെവിജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആശുപത്രികെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയത്. ഡംസംബർ 10-ന് പിതാവിനെയും മാതാവിനെയും  മകൻ സന്തോഷ്    വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. മരവടികൊണ്ടുള്ള അടിയേറ്റ് കൈയെല്ല് പൊട്ടിയ ലക്ഷ്മണനെ മറ്റ് ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.

കൂടെയുണ്ടായിരുന്ന മരുമകൻ നാരായണൻ രാത്രി ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്താണ് ലക്ഷ്മണൻ ആത്മഹത്യ ചെയ്തത്.  സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന മകൻ സന്തോഷിനെ 40,  ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് മാണിമൂലയിൽ  അറസ്റ്റ് ചെയ്തു. പ്രതിയെ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മാതാപിതാക്കളെ സന്തോഷ് നിരന്തരമായി പീഡിപ്പിക്കുന്നതായി പോലീസ് പറഞ്ഞു. സ്വത്ത് തർക്കത്തെത്തുടർന്നായിരുന്നു അക്രമം.

LatestDaily

Read Previous

ബാങ്കിൽ പോയ ഭർതൃമതി അപ്രത്യക്ഷയായി

Read Next

സത്യപ്രതിജ്ഞ വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയം സിപിഎം എൽസി അംഗം അല്ലാഹുവിന്റെ നാമത്തിൽ