അപകീർത്തി പ്രസംഗം: കോൺഗ്രസ് നേതാവിനെതിരെ കേസ്

കാലിക്കടവ്: മഹിളാ അസോസിയേഷൻ നേതാവും, മുൻ ജില്ലാ പഞ്ചായത്തംഗവുമായ പി.സി.സുബൈദയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കെ.പി.സി.സി നിർവ്വാഹക സമിതിയംഗമടക്കം മൂന്ന് പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ഡിസംബർ 18-ന് പടന്നയിൽ നടന്ന യുഡിഎഫ് വിജയാഹ്ലാദ സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിൽ കെ.പി.സി.സി. നിർവ്വാഹക സമിതിയംഗമായ പി.കെ. ഫൈസൽ പി.സി സുബൈദയ്ക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു. പടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പിൽ മത്സരിച്ച സുബൈദയ്ക്കെതിരെ അപകീർത്തികരമായ പ്രചാരണവും നടന്നിരുന്നു.

നവ മാധ്യമങ്ങൾ വഴിയും തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായി പി.സി സുബൈദ ചന്തേര പോലീസിൽ പരാതി കൊടുത്തിരുന്നു. ഇവരുടെ പരാതിയിൽ പി.കെ. ഫൈസൽ , മുസ്്ലീം ലീഗിലെ എം.സി റഹിമാൻ ഹാജി, കെ.സി.റഫീക്ക് എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. പി.കെ. ഫൈസലിന്റെ വിവാദ പ്രസംഗത്തിന് പിന്നാലെ ശനിയാഴ്ച്ച പുലർച്ചെ അദ്ദേഹത്തിന്റെ വീടിന് നേരെ അജ്ഞാതർ ബോംബെറിഞ്ഞു.  ഈ സംഭവത്തിൽ പി.കെ. ഫൈസലിന്റെ പരാതിപ്രകാരം പി.സി സുബൈദ, മുസ്താഖ് മാലദ്വീപ്, സുജിത്ത് എന്നിവർക്കെതിരെ ചന്തേര പോലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Previous

കേന്ദ്രം ആർക്കൊപ്പം

Read Next

ബാങ്കിൽ പോയ ഭർതൃമതി അപ്രത്യക്ഷയായി